DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് ബുക്കൊലു 2.0, പുസ്തകദശമി ഓഫറുകൾക്ക് തുടക്കമായി

വിജയദശമി പ്രമാണിച്ച് ഒക്ടോബർ 4 മുതൽ 13 വരെ അക്ഷരസ്നേഹികൾക്കായി നിരവധി ഓഫറുകളുമായി ഡി സി ബുക്സ്. ഡി സി ബുക്സ് ബുക്കൊലു 2.0, പുസ്തകദശമി  എന്ന പേരിൽ ആകർഷകമായ ഡിസ്‌കൗണ്ടുകളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 4 മുതല്‍ 13 വരെ എല്ലാ ഡി സി/കറന്റ് പുസ്തകശാലകളിലും ഓഫറുകള്‍ ലഭ്യമാകും. ഓരോ ദിവസവും ആകർഷകമായ നിരവധി ഓഫറുകളാകും വായനക്കാരെ തേടിയെത്തുക.

പ്രിയക്കൊലു, രസക്കൊലു, പ്രണയക്കൊലു, കുഞ്ഞിക്കൊലു, ഓർമ്മക്കൊലു, ബാലക്കൊലു, ത്രില്ലർക്കൊലു, മധുരക്കൊലു, കഥക്കൊലു എന്നീ പേരുകളിലായി 9 ദിവസം 9 വിഭാഗങ്ങളിലെ പുസ്തകങ്ങളെ ഡി സി ബുക്സിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ വായനക്കാർക്ക് പരിചയപ്പെടുത്തും. കൂടാതെ ബുക്ക്സ്റ്റോറുകളിൽ അലങ്കരിച്ച ബുക്കെലുകളും വായനക്കാരെ കാത്തരിക്കുന്നു.

*വ്യവസ്ഥകള്‍ ബാധകം

Leave A Reply