DCBOOKS
Malayalam News Literature Website

‘സാപിയന്‍സ്’; യുവാൽ നോവാ ഹരാരിയുടെ മാസ്റ്റർപീസ്

 

“നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്

നുഷ്യനെപ്പറ്റി, മനുഷ്യന്റെ ഇന്നലെകളെയും നാളെകളെയും പറ്റി പഠിക്കാന്‍ ജീവിതം മാറ്റി വച്ചിരിക്കുന്ന മനുഷ്യനാണ് ഇസ്രയേലുകാരനായ യുവാല്‍ നോവ ഹരാരി. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദമെടുത്ത യുവാല്‍ നോഹ ഹരാരി ജറുസലേമിലെ ഹീബ്രു Textസര്‍വ്വകലാശാലയില്‍ ലോകചരിത്ര അധ്യാപകനാണ്. പാശ്ചാത്യ അക്കാദമി പഠനരംഗത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന രചനകളുടെ സ്രഷ്ടാവ് കൂടിയാണ് അദ്ദേഹം. ഇന്നു ജീവിച്ചിരിക്കുന്ന സാപിയന്‍സില്‍ മൗലികചിന്തകളുടെ ഒരു കേന്ദ്രം ഹരാരിയുടെ തലച്ചോറാണ്. യുവാൽ നോവാ ഹരാരി  പരമ്പരയിലെ മാസ്റ്റർപീസായ  ‘സാപിയന്‍സ് ‘ ഇപ്പോള്‍ വായനക്കാര്‍ക്ക് ഡി സി ബുക്‌സിലൂടെ വായിക്കാം.

പരിണാമത്തിന്റെ ശ്രേണിയിൽ എങ്ങനെ മനുഷ്യവംശം ഉത്ഭവിച്ചുവെന്നും മറ്റു ജീവജാതികളിൽനിന്നു വേറിട്ട ഒരസ്തിത്വം അവർ എങ്ങനെ നേടിയെടുത്തുവെന്നും ബുദ്ധി, ഭാഷ തുടങ്ങീ സവിശേഷശേഷികളിലൂടെ മറ്റു ജീവജാലങ്ങൾക്കുമേൽ എങ്ങനെ ആധിപത്യംനേടി എന്നും ശാസ്ത്രീയമായി അന്വേഷിക്കുകയാണ് ഹരാരി ഈ പുസ്തകത്തിലൂടെ.

ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകള്‍ ഭൂമിയില്‍ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ ‘സാപിയന്‍സ് ‘. ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂര്‍വികര്‍ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാന്‍ ഒന്നുചേര്‍ന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാന്‍ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളില്‍ നമ്മുടെ ലോകം എന്തായിരിക്കും? ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയന്‍സ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകള്‍, നമ്മുടെ പ്രവൃത്തികള്‍, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.

നിസ്സാരരായ ആൾക്കുരങ്ങുകളിൽ നിന്നും ലോകാധിപരിലേക്കുള്ള നമ്മുടെ വളർച്ചയുടെ അസാധാരണ ചരിത്രത്തിന്റെ ത്രസിപ്പിക്കുന്ന വിവരണമാണ് ‘സാപിയന്‍സ്’.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.