DCBOOKS
Malayalam News Literature Website

‘വിമതര്‍ ബ്രിട്ടീഷ് രാജിനെതിരെ’ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പല രീതിയില്‍ പങ്കാളികളായ വിദേശികളെക്കുറിച്ചുള്ള പുസ്തകം

രാമചന്ദ്ര ഗുഹയുടെ ‘വിമതര്‍ ബ്രിട്ടീഷ് രാജിനെതിരെ’ എന്ന പുസ്തകത്തെക്കുറിച്ച് എന്‍ കെ ഭൂപേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്‌

സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തില് പോരാടിച്ച, പല രാജ്യങ്ങളില്നിന്നുള്ള പോരാളികളെയും അവരുടെ കൂട്ടായ്മയായ ഇന്റര്നാഷണല് ബ്രിഗേഡിനെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് രാമചന്ദ്ര ഗുഹ തന്റെ Rebels against Raj എന്ന പുസ്തകം തുടങ്ങുന്നത്. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തില് പല രീതിയില് പങ്കാളികളായ വിദേശികളെക്കുറിച്ചാണ് പുസ്തകം. സ്‌പെയനിലെ ആഭ്യന്തര കലാപത്തില് പങ്കെടുത്ത വിദേശികളുമായി ഇവരെ താരതമ്യം ചെയ്യാമോ എന്നത് മറ്റൊരു വിഷയമാണ്. ആനി ബസന്റ് മുതല് കമ്മ്യൂണിസ്റ്റായി ഇന്ത്യയിലെത്തി പിന്നീട് കമ്മ്യൂണിസ്റ്റ് വിരുദ്ധനായിമാറിയ ഫിലിപ് സ്പ്രാറ്റ് അമേരിക്കയില്നിന്നെത്തി സത്യനാന്ദയായി മാറിയ സാമുവല് സ്റ്റോക്ക്, ബോംബെ ക്രോണിക്കിളിന്റെ പത്രാധിപാരായിരുന്ന ബി ജി ഹോര്നിമാന് തുടങ്ങി ഇന്ത്യന് സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ഐക്യപെട്ട, അതില് പലരീതിയില് ഭാഗഭാക്കായ വിദേശികളെക്കുറിച്ചാണ് ഈ പുസ്തകം- എന്‍ കെ ഭൂപേഷ്

ഇന്ത്യ എന്ന ആശയത്തിന്റെ രൂപീകരണത്തിനും അതിന്റെ സാഫല്യത്തിനും വേണ്ടി പൊരുതിയ ഏഴു വിദേശികളുടെ ജീവിതകഥ പറയുന്ന Textപുസ്തകമാണ് രാമചന്ദ്രഗുഹയുടെ ‘REBELS AGAINST THE RAJ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ‘വിമതര്‍ ബ്രിട്ടീഷ് രാജിനെതിരെ’.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രകാരന്മാർ പലരും വിട്ടുകളഞ്ഞ ഇവരുടെ സംഭാവനകളെ തേടിപ്പിടിച്ച് വർത്തമാനകാലത്തിൽ നിർത്തുമ്പോൾ ഇന്ത്യക്കാരേക്കാളേറെ ഇന്ത്യയ്ക്കുവേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്തവർകൂടി നെയ്തുണ്ടാക്കിയതാണ് ഇന്ത്യയുടെ ചിത്രപടമെന്ന് നമുക്കു ബോധ്യം വരുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

രാമചന്ദ്രഗുഹയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

എന്‍ കെ ഭൂപേഷിന്റെ ‘ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍’ എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.