DCBOOKS
Malayalam News Literature Website

വിജയവാഡയിലെ പ്രജാശക്തി: കൊണ്ടപ്പള്ളി കോടേശ്വരമ്മ

സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

പാര്‍ട്ടി അംഗങ്ങള്‍ ഗുണ്ടകളെ നേരിടാന്‍ തീരുമാനിച്ചു. അവര്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് പുറത്തേക്കിറങ്ങി അതിനു മുമ്പില്‍ ഒരു രേഖ വരച്ചു. അതു കടന്ന് ഇപ്പുറത്തേക്കുവന്നാല്‍ ശിക്ഷിക്കുമെന്ന് ഗുണ്ടകള്‍ക്കു മുന്നറിയിപ്പ് നല്‍കി. ഗുണ്ടകളുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ കൊടി കെട്ടിയ കമ്പുകള്‍ മാത്രം. അടുത്തുള്ള വിറകുകടയില്‍നിന്ന് അവര്‍ കുറെ വിറകുകമ്പുകള്‍ കൈക്കലാക്കി പൊരുതാന്‍ തയ്യാറായി.

കമ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം നീക്കിക്കഴിഞ്ഞ ഉടൻതന്നെ പാർട്ടി സീതാരാമയ്യ​യോട് വിജയവാഡയിലേക്കു പോകാൻ കല്പിച്ചു. കൃഷ്ണാജില്ലയിലെ പാർട്ടിപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനായിരുന്നു അത്. പാർട്ടിയുടെ സാന്നിദ്ധ്യം കുറെക്കൂടി പ്രകടവും ശക്തവും Textആക്കിത്തീർക്കാനായി ഒരു പാർട്ടി ഓഫീസ് തുടങ്ങാനും തീരുമാനിച്ചു. പ്രജാശക്തി വാരികയെ ഒരു ദിനപത്രമാക്കി. എന്റെ അമ്മയും ഞങ്ങളോടൊപ്പം വിജയവാഡയിലേക്കു വന്നു. ഞങ്ങൾ ഗാന്ധിനഗർ പ്രദേശത്ത് താമസം തുടങ്ങി. ജനങ്ങളുടെ സംഘടനകൾ രൂപീകരിക്കാനും അവയിൽ സ്ത്രീകളെക്കൂടി എല്ലാ പ്രവർത്തന​ങ്ങളിലും പങ്കെടുപ്പിക്കാനും പാർട്ടി തീരുമാനിച്ചു. തന്മൂലം എല്ലാ പാർട്ടിപ്രവർത്തകരുടെയും ഭാര്യമാരും സഹോദരിമാരും പ്രസ്ഥാനത്തിൽ ചേരണം എന്നുള്ള ഒരു ഉത്തരവ് അവർ പുറപ്പെടുവിച്ചു. സ്ത്രീകളിൽ രാഷ്ട്രീയബോധം ഉത്തേജിപ്പിക്കാനായി കോളേജുകൾ നടത്തി. പാർട്ടിപ്രവർത്തകരുടെ ബന്ധുക്കളായ അനേകം സ്ത്രീകളെ ഈ ക്ലാസ്സുകളിൽവെച്ച് ഞാൻ പരിചയപ്പെട്ടു. പ്രഭാഷണങ്ങൾ നടത്താൻ വന്ന നിരവധി പാർട്ടി നേതാക്കളെയും എനിക്ക് കാണാൻ സാധിച്ചു. സ്വന്തം സമ്പത്തു മുഴുവൻ പാർ​ട്ടിക്കു സംഭാവന ചെയ്യുകയും ജീവിതംതന്നെ പാർട്ടിക്കു സമർപ്പിക്കുകയും ചെയ്ത അവരെ ഞാൻ വളരെ​യേറെ ബഹുമാനിച്ചു. അവർ ഞങ്ങളോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. ക്ലാസ്സുകളിൽ മറ്റു സ്ത്രീകളുമായി ഞാൻ സഹകരിച്ചു.

സ്ത്രീകൾ വീടിനു പുറത്തേക്കിറങ്ങുന്നത് വലിയ കുറ്റമായി കരുതപ്പെട്ടിരുന്ന കാലഘട്ടം ആയിരുന്നു അത്. അന്ന് ഞാനും കംബംപാടി മാണിക്യാമ്മ, ജോസ്യഭട്‌ലാ സുബ്ബമ്മ, മനികൊണ്ട സൂര്യാവതി, തപി രാജമ്മ, എന്നീ സ്ത്രീകളും പാർട്ടിയിലെ യുവാക്ക​ളോടൊപ്പം വിജയവാഡയിലെ തെരുവുകളിൽ നടന്ന് പ്രജാശക്തി​യുടെ കോപ്പികൾ വിറ്റു. ശല്യപ്പെടുത്തലും ചൂളംവിളികളും വക​വെക്കാതെ ഒരുതരം ബോൾഷെവിക് വീര്യത്തോടെയായിരുന്നു ആ ദിവസങ്ങളിൽ ഞങ്ങൾ പ്രവർത്തിച്ചത്.

സാംസ്‌കാരിക നവോത്ഥാനം ലക്ഷ്യമിട്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി സന്നദ്ധസേവകരുടെ ചില ഗ്രൂപ്പുകൾ ആരംഭിച്ചു. തെരുവുകളിൽ പാർട്ടി മാസിക കൊണ്ടുനടന്നു വിറ്റ്, ഒരു പുതിയ രീതി ആരംഭിച്ചുകൊണ്ട് ഞങ്ങളും ഈ ദൗത്യത്തിൽ പങ്കാളികളായി. രാജമ്മയും ഞാനും മറ്റു രണ്ടുപേരും വിജയവാഡയിൽ നടന്ന പാർട്ടിയുടെ സംസ്ഥാന കോൺഫറൻസിൽ നാടോടിപാര​മ്പര്യം അനുസരിച്ചുള്ള കലാപ്രകടനങ്ങൾ നടത്തി. അഖിലേന്ത്യാ കർഷക സമ്മേളനത്തിൽ (ആൾ ഇന്ത്യാ ഫാർമേഴ്‌സ് കോൺഫറൻസ്) പങ്കെടുത്ത 100000-ത്തിലേറെ അംഗങ്ങൾക്കുവേണ്ടി എന്റെ അമ്മയും കൂട്ടരും അച്ചാറും മറ്റ് ആഹാരസാധനങ്ങളും തയ്യാറാക്കി. ഞങ്ങൾ മുദ്രാവാക്യങ്ങൾ വിളിച്ചു​കൊണ്ട് അനേകം മൈൽ മാർച്ച് ചെയ്തു. ദുന്നെ വന്നിഡെ ഭൂമി (കൃഷിഭൂമി കർഷകന്) മുതലായ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ടുള്ള ആ ജാഥ കണ്ട് വിജയവാഡ നഗരം ഞങ്ങളെ വിസ്മയത്തോടെ ഉറ്റു​നോക്കി. നിങ്ങളുടെ ജോലിയുടെ മേന്മയും വിയർപ്പിന്റെ ചൂടും​കൊണ്ട് നെല്ല് ഉയരത്തിൽ വളരുന്നു (നീ ചേതി ചലുവതോ, നീ ചെമട എറുപുതോ, വാതേടു ദുബ്ബേസി വരിചേനു പണ്ഡുക) എന്ന് അർത്ഥമുള്ള ഗാനങ്ങളും പാടി, മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരുടെ പ്രശംസ ഞങ്ങൾ പിടിച്ചുപറ്റി.

Pachakuthira Digital Editionനം, നിന്നു അബലാനു വാരു നിര്‍വിന്നുലൈ ചൂഡാ, പാര ചേതനു ബട്ടവേ ചെല്ലമ്മാ, മട്ടി തട്ടനു എട്ടവേ ചെല്ലമ്മാ (തൂമ്പയുയർത്തൂ അനുജത്തീ, മൺകുട്ടയെടുക്കൂ ചെല്ലമ്മാ ദുർബല നീയെന്നോതുന്നവരോ ഞെട്ടിപ്പതറി നടക്കട്ടെ!) എന്നായിരുന്നു. ആയിരക്കണക്കിന് ഏക്കർ ഭൂമിയിലേക്കു ജലസേചനത്തിന് വേണ്ടത്ര വെള്ളം കിട്ടാത്ത കർഷകരെ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിന്റെ കഴിവില്ലായ്മയെ പരിഹസിക്കുന്നതായിരുന്നു ഞങ്ങളുടെ ഗാനങ്ങൾ. അവ പാടിക്കൊണ്ട് ഞങ്ങൾ കൃഷ്ണാ കനാലിലെ എക്കൽ നീക്കുന്ന ജോലി ചെയ്തു.

കമ്മ്യൂണിസ്റ്റ് സ്ത്രീകളുടെ ഈ ധീരപ്രവൃത്തികളും പൊതുജനങ്ങൾക്കിടയിൽനിന്ന് അവയ്ക്കുണ്ടായ അനുകൂല പ്രതികരണങ്ങളും വികസനവിരുദ്ധഗ്രൂപ്പുകൾക്കും ജമീന്ദാരന്മാരുടെ ഏജന്റു​മാർക്കും സഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ഞങ്ങളെ രാഷ്ട്രീയമായി ആക്രമിച്ചുതുടങ്ങി. ബാന്ദി ബുച്ചയ്യാ പത്രാധിപരായ “മുളക്കോലാ’ എന്നൊരു മാസിക അവർ നടത്തി. അതിൽ കമ്മ്യൂണിസ്റ്റുകാർ സാമൂഹ്യഘടന തകർക്കുകയാണെന്ന് അവർ ആരോ​പിച്ചു. വെങ്കമ്മ നാടകം എന്നൊരു നാടകം എഴുതി എല്ലായിടത്തും അവതരിപ്പിച്ചു. ഞങ്ങളെക്കുറിച്ച് ആക്ഷേപഹാസ്യകൃതികൾ എഴു​താൻ അവർ നാർല വെങ്കടേശ്വര റാവുവിനോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ പാർട്ടി ഓഫീസും വീടുകളും ആക്രമിക്കാൻ ഗുണ്ടകളെ അയച്ചു. ഗുണ്ടകൾ ആദ്യം പാർട്ടിഓഫീസിൽ പോയി ചന്ദ്ര സാവിത്രമ്മയെ അപമാനിക്കാൻ ശ്രമിച്ചു. അവർക്ക് യുവാക്കളിൽനിന്ന് ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നു.

പൂര്‍ണ്ണരൂപം 2024 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ ‘കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്തുള്ള നക്‌സല്‍ ജീവിതം’ എന്ന പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Leave A Reply