DCBOOKS
Malayalam News Literature Website

സുധാ മേനോന്റെ ‘ഇന്ത്യ എന്ന ആശയം’ ; ആധുനിക ഇന്ത്യ എന്ന ആശയത്തെ പല കോണുകളിൽ നിന്ന് സമീപിക്കുന്ന പുസ്തകം

സുധാ മേനോന്റെ ‘ഇന്ത്യ എന്ന ആശയം’ എന്ന പുസ്തകത്തിന് ജോണി എം എല്‍ എഴുതിയ വായനാനുഭവം, കടപ്പാട് ഫേസ്ബുക്ക്

ഗാന്ധി-അംബേദ്കർ കോൺഫ്ലിക്റ്റ് ആണ് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ആധുനിക ഇന്ത്യാ ചരിത്രത്തിന്റെ കാതൽ. ഇതിനിടെ മുന്നോട്ട് തള്ളിക്കയറ്റാൻ ശ്രമിച്ച ചരിത്ര പുരുഷന്മാർ സുഭാഷ് ചന്ദ്രബോസ്, വല്ലഭായ് പട്ടേൽ, സവർക്കർ എന്നിവരാണ്.
ബോസ് പേപ്പറുകൾ ഒക്കെ പുറത്തു വന്നിട്ടും ബോസ് ബദൽ ഒരു ബദൽ പ്രത്യയശാസ്ത്രമായി സ്ഥാപിച്ചെടുക്കാൻ വേണ്ട ചരിത്രബലം അതിനില്ലാതെ പോയി. ബോസിനെ ഏറെ തള്ളിയാൽ ഇന്ത്യൻ 2 – വിൽ ചെന്നു നിൽക്കുമെന്നായി.

Textഏഷ്യയിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് വിഷയീഭവിച്ചെങ്കിലും കേതൻ മേഹ്ത്തയ്ക്കും പരേഷ് റാവലിനും ചെയ്യാൻ കഴിഞ്ഞ അത്രപോലും വലതുപക്ഷത്തിന് പട്ടേലിനെ ഗാന്ധി-അംബേദ്കർ ബദൽ ആക്കാനായില്ല.

സവർക്കറാണ് പുസ്തക രൂപത്തിലും സിനിമാരൂപത്തിലും ഒക്കെ തിരികെ വന്നത്. എന്നാൽ ഗാന്ധിയ്ക്കെതിരെ നിർത്താനോ ഗാന്ധിയുടെ പൊളിറ്റിക്കൽ ഫ്ലെക്സിബിലി ആരോപിക്കാനോ ഉള്ള മറ്റീരിയലും മെറ്റ്ലും സവർക്കറിനില്ലാതെ പോയി. ഇതിനിടെ മറയ്ക്കപ്പെട്ട ഒരാളാണ് ജവഹർലാൽ നെഹ്രു . നെഹ്രുവിയൻ സോഷ്യലിസത്തിന് അതിന്റെതായ മുൻവിധികൾ ഉണ്ടായിരുന്നു എങ്കിലും ആധുനികത എന്ന ആശയത്തെ രാഷ്ട്രീയ ആധുനിക സമീപനം ആയി മാറ്റിയെടുക്കുന്നതിൽ വിജയിച്ച ഒരു അഡ്മിനിസ്ട്രേറ്റർ ആയിരുന്നു അദ്ദേഹം. ഭരണകൂടം കൊഴിഞ്ഞു വീഴുമെന്ന് ഗാന്ധിജി ആഗ്രഹിച്ചതു പോലെ ജാതിയ്ക്ക് ആധുനികതയുടെ ഗതിവേഗത്തിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് നെഹ്രുവും വൃഥാ ധരിച്ചു.

ഇപ്പോൾ നെഹ്രു തിരികെ വരികയാണ്. ഗാന്ധി-അംബേദ്കർ സംഘർഷമല്ല, നെഹ്രു-അംബേദ്കർ സമാവായമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വർത്തമാന അന്തർധാര. നെഹ്രുവിന്റെ ആശയങ്ങൾ പിൻപറ്റിയിരുന്ന രാഷ്ട്രീയ പിതാമഹന്മാർ ഏറെക്കുറെ ഇല്ലാതായി എങ്കിലും ശശി തരൂരിനെപ്പോലുള്ള നേതാക്കളും കേരളത്തിലെ കോൺഗ്രസിലെ ചെറുപ്പക്കാരായ നേതാക്കളും രാഹുൽ ഗാന്ധിയും ഒക്കെ നെഹ്രു-അംബേദ്കർ സമാവായത്തിന്റെ പാതയിലാണ്.

ഈയൊരു പശ്ചാത്തലത്തിലാണ് നെഹ്രുവിയൻ ആശയങ്ങൾ ചിന്തയിലും പ്രവർത്തിയിലും ഉള്ള സുധാ മേനോന്റെ ഇന്ത്യ എന്ന ആശയം പുറത്തു വരുന്നത്. ഉള്ളടക്കം നേരിട്ട് നെഹ്രുവിയൻ ആണെന്ന് കരുതുന്നില്ലെങ്കിലും ആധുനിക ഇന്ത്യ എന്ന ആശയത്തെ പല കോണുകളിൽ നിന്ന് സമീപിക്കുന്ന പുസ്തകമായിരിക്കും ഇതെന്ന് വിശ്വസിക്കുന്നു. പുസ്തകത്തിനും ഗ്രന്ഥകർത്രിയ്ക്കും എല്ലാവിധ ഭാവുകങ്ങളും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Leave A Reply