ത്യാഗരാജന്‍ ചാളക്കടവ് കഥാപുരസ്‌കാരം ഇ കെ ഷാഹിനയ്ക്ക്
അന്തരിച്ച കഥാകൃത്ത് ത്യാഗരാജൻ ചാളക്കടവിന്റെ സഹപാഠി കൂട്ടായ്മയായ ‘ചങ്ങാതിക്കൂട്ടം’ ഏർപ്പെടുത്തിയ പ്രഥമ സ്മാരക കഥാപുരസ്‌കാരം ഇ.കെ. ഷാഹിനയ്ക്ക്. 10,000 രൂപയും ശില്പവുമടങ്ങിയതാണ് അവാർഡ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷാഹിനയുടെ ‘സ്വപ്നങ്ങളുടെ പുസ്തകം’ കൃതിയാണ് പുരസ്‌കാരത്തിൻ അർഹമായത്.
ദേശത്തിനും കാലത്തിനും അതിരുകൾക്കുമപ്പുറം ഏകാകിതയുടെ ഭാഷകൊണ്ട് നെയ്തുതീർത്ത കഥകളുടെ സമാഹാരമാണ് ‘സ്വപ്നങ്ങളുടെ പുസ്തകം’. ഇതിലെ കഥാപാത്രങ്ങൾ പരസ്പരം കണ്ടുമുട്ടുന്നത്, തിരിച്ചറിയുന്നത്, പങ്കുവയ്ക്കുന്നത്, ഒന്നായിത്തീരുന്നത്, അവർക്കുമാത്രം തിരിച്ചറിയാനാവുന്ന അതേ ഭാഷയുടെ സ്വപ്നങ്ങളും സംഘർഷങ്ങളും വൈകാരികതയും വിഷാദങ്ങളും ഉന്മാദങ്ങളുംകൊണ്ടുതന്നെ. ഒരേ വെയിലുകൊള്ളുന്ന പലതരം മനുഷ്യരുടെ, സ്വപ്നങ്ങളിലേക്ക് നീളുന്ന നിഗൂഢമായ പദസംഘാതങ്ങളുടെ സംഗ്രഹം കൂടിയാകുന്നു ‘സ്വപ്നങ്ങളുടെ പുസ്തകം.
Comments are closed.