DCBOOKS
Malayalam News Literature Website

2024-ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് ആറ് പുരസ്‌കാരങ്ങള്‍

മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2024-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്‌സിന് ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. എല്ലാ വര്‍ഷവും എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രസാധകരാണ് ഡി സി ബുക്‌സ്.

പുരസ്‌കാരങ്ങള്‍ നേടിയ പ്രസിദ്ധീകരണങ്ങൾ

ഒന്നാം സമ്മാനം

പറക്കും സ്ത്രീ- സക്കറിയ (ജനറല്‍ ആന്‍ഡ് ട്രേഡ് ബുക്‌സ്, ഇന്ത്യൻ ഭാഷ, മലയാളം)

വീട്ടുരുചികള്‍- ഷെഫ് സുരേഷ് പിള്ള (ആർട്ട് ആൻഡ് കോഫി ടേബിൾ ബുക്സ്, ഇന്ത്യൻ ഭാഷ, മലയാളം)

മലയാള പാഠാവലി-ക്ലാസ്സ് 8 (ടെക്സ്റ്റ് ബുക്ക്- ക്ലാസ്സ് VI മുതല്‍ XII വരെ, ഇന്ത്യന്‍ ഭാഷ-മലയാളം)

രണ്ടാം സമ്മാനം

കിന്നരനും തത്തകളും (ചില്‍ഡ്രന്‍സ് ബുക്ക് , ജനറല്‍ ഇന്ററസ്റ്റ്- 0 മുതല്‍ 10 വയസ്സ് വരെ, ഇന്ത്യന്‍ ഭാഷ-മലയാളം)

ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും, ഡോ ജോര്‍ജ് തയ്യില്‍ (സയന്റിഫിക്/ടെക്നിക്കല്‍/മെഡിക്കല്‍ ബുക്സ്, ഇന്ത്യന്‍ ഭാഷ, മലയാളം)

മൂന്നാം സമ്മാനം

ശ്രേഷ്ഠഭാഷ പാഠാവലി -1 (ടെക്സ്റ്റ് ബുക്ക്, നേഴ്സറി മുതൽ ക്ലാസ്സ് 5 വരെ,ഇന്ത്യന്‍ ഭാഷ, മലയാളം )

പുസ്തക നിർമ്മാണത്തിലെ മികവിനുള്ള അവാർഡ് 2024 സെപ്റ്റംബർ 25ന്  ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ന്യൂഡൽഹിയിൽ വെച്ച് പ്രഖ്യാപിക്കും.

Comments are closed.