DCBOOKS
Malayalam News Literature Website

‘കുറിഞ്ചി മലർ’ ഹൃദയസ്പര്‍ശിയായ ഒരു നോവല്‍…

‘കണ്ടും ചിരിച്ചും കളിച്ചും കലമ്പിയും
ഉണ്ടുമുറങ്ങിയും മണ്ണില്‍ വസിച്ചര്‍
പെട്ടെന്നൊരു നിമിഷാര്‍ദ്ധനേരംകൊണ്ടു
പൊട്ടും കുമിളപോല്‍, ഇല്ലാതെയാകുന്നു.’

വ്യാഴവട്ടങ്ങളില്‍ വന്നുപോകുന്ന വസന്തസൗന്ദര്യമാണ് കുറിഞ്ഞിപ്പൂക്കളുടേത്… അസുലഭവും അപൂര്‍വവുമായ പുഷ്പജന്മങ്ങള്‍! പൂക്കളില്‍ മാത്രമല്ല, Textമനുഷ്യകുലത്തിലുമുണ്ട് ഇതുപോലെ അപൂര്‍വമായി മാത്രം പിറവിയെടുക്കുന്ന ചില നല്ല മനുഷ്യര്‍… മനസ്സില്‍ വിശുദ്ധിയുടെ നിലാവു നിറച്ചവര്‍… നിസ്വരുടെയും നിരാലംബരുടെയും മോചനത്തിനുവേണ്ടി സ്വന്തം ജന്മം ഉഴിഞ്ഞു വച്ചവര്‍…അങ്ങനെയുള്ള രണ്ടു സാധാരണക്കാരുടെ കഥയാണ് നാ.പാര്‍ത്ഥസാരഥിയുടെ ‘കുറിഞ്ചി മലർ’ എന്ന നോവൽ. ബാബുരാജ് കളമ്പൂരാണ് മനോഹരമായി പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

അറുപതുകളിൽ തമിഴിൽ പ്രചരിച്ചിരുന്ന സദുദ്ദേശ സാഹിത്യ ശൈലിയിൽ രചിക്കപ്പെട്ട ഈ നോവൽ വെറുമൊരു കഥ എന്നതിനുപരി സമൂഹത്തിലെ മൂല്യശോഷണങ്ങളെപ്പറ്റിയും ആഴത്തിൽ അപഗ്രഥിക്കുന്നു. ഓരോ സാഹിത്യസൃഷ്ടിയും സമൂഹത്തിന്റെ ജീർണ്ണതകൾക്ക് പരിഹാരം കാണാൻ ഉപയുക്തമാവണം എന്ന ബോധത്തോടെ രചനകൾ നടത്തിയിരുന്ന ഒരു തലമുറയിലെ ഏറ്റവും മികച്ച എഴുത്തുകാരനായിരുന്നു നാ. പാർത്ഥസാരഥി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് എന്നു കരുതപ്പെടുന്ന കുറിഞ്ചിമലരും അത്തരം കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. ആദർശധീരരായ നായികാനായകന്മാർ ഇന്നത്തെ സാഹിത്യ രചയിതാക്കൾക്കും വായനക്കാർക്കും അനഭിമതരാണെങ്കിലും അവർ ഒരുകാലത്ത് നമ്മുടെ ജനതയ്ക്ക് ദിശാബോധം നൽകിയിരുന്നു എന്ന സത്യം മറക്കാനാവുകയില്ല.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.