ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പ്രഭാഷണം രാമച്രന്ദ്ര ഗുഹ നിര്‍വ്വഹിക്കും
അറിവനുഭവങ്ങളുടെ മലയാളിലോകം വളര്‍ത്തിക്കൊണ്ട് 50-ന്റെ നിറവിലെത്തിയ ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക്
സാംസ്‌കാരികനഗരിയായ തൃശൂര്‍ വേദിയാവുകയാണ്. ചരിത്രകാരനും പത്മഭൂഷണ്‍ ജേതാവുമായ രാമചന്ദ്ര ഗുഹ ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പ്രഭാഷണം നിര്‍വ്വഹിക്കും. ‘ചരിത്രവും സാഹിത്യവും സംഗമിക്കുന്നയിടം’ എന്നതാണ് പ്രഭാഷണവിഷയം. സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വൈകിട്ട് 5:00 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ പങ്കെടുക്കും.
ഡി സി ബുക്സിന്റെയും ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും നേതൃത്വത്തില്‍ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും ഒരുമിച്ച് സാംസ്‌കാരികനഗരിക്ക് അക്ഷരാര്‍പ്പണം നടത്തും. തുടര്‍ന്ന് ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ഡി സി ബുക്സ് സുവർണ്ണജൂബിലി നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപനവും വേദിയിൽ നടക്കും. ഒപ്പം മൺമറഞ്ഞുപോയ പ്രിയപ്പെട്ട ഗാനരചയിതാക്കൾക്ക് ആദരമേകുന്ന ഗാനാർപ്പണവും അരങ്ങേറും.
ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു
Comments are closed.