DCBOOKS
Malayalam News Literature Website

കെ ജെ ബേബി അന്തരിച്ചു

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു.

നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകൾ അടയാളപ്പെടുത്തിയിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ ജെ ബേബിയുടെ മാവേലിമൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു. ബേബിയുടെ ഗുഡ് ബൈ മലബാർ, ബെസ്പുർക്കാനാ എന്നീ പുസ്തകങ്ങളും ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ ജെ ബേബിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ 

 

 

Comments are closed.