ചരിത്രകാരൻമാരും ബ്രാൻഡ് ചെയ്യപ്പെടുന്നു: മനു എസ്. പിള്ള
കോഴിക്കോട്: എഴുതുന്ന ബുക്കുകളുടെയോ പ്രസംഗങ്ങളിലെ പരാമർശങ്ങളുടെയോ പേരിൽ ചരിത്രകാരൻമാർ ബ്രാൻഡ് ചെയ്യപ്പെടുന്നതായി ചരിത്രകാരൻ മനു എസ്. പിള്ള പറഞ്ഞു.
തളി അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിൽ നടന്ന 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യപുസ്തകം ഇറങ്ങിയപ്പോൾ തന്നെ ആൻ്റി ഹിന്ദുവായാണ് ചിത്രീകരിച്ചത്. ഓരോ സമൂഹവും ചരിത്രം മനസിലാക്കുന്നത് അവരവരുടേതായ രീതിയിലാണ്. രേഖകൾക്കിടയിലൂടെ വായിച്ചാലേ ചരിത്രവായന പൂർണ്ണമാകൂ. സ്വതന്ത്ര്യം നേടിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും കൊളോണിയൽ സ്വാധീനം നമ്മളിലിപ്പോഴും നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്മാരക പ്രഭാഷണം എന്‍.എസ്. മാധവന്‍ ഉദ്ഘാടനം ചെയ്തു. കെ. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ‘എന്താണ് ചരിത്രം’ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ മനു എസ്. പിള്ള സ്മാരകപ്രഭാഷണം നടത്തി. സാഹിത്യനഗരവും സാഹിത്യോത്സവങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എ. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. വി.ജെ. ജയിംസ്, ഷീല ടോമി, ഫ്രാൻസിസ് നൊറോണ, എ.കെ അബ്ദുൾ ഹക്കീം എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവിന്റെ പ്രദർശനവും നടന്നു. തുടര്‍ന്ന് സ്പെയിനിലെ സാംസ്‌കാരികസംഘടനയായ Casa de la India യുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന TARIQA MYSTIC TRAVELLERS എന്ന സംഗീത നൃത്ത-കവിതാസമന്വയവും സംഘടിപ്പിച്ചു.
Comments are closed.