DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് Author In Focus-ൽ മലയാറ്റൂര്‍

Books of MALAYATTOOR RAMAKRISHNAN - DCBooks Author in Focusപ്രശസ്ത മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണനാണ്  ഇന്ന്  ഡി സി ബുക്‌സ് Author In Focus-ൽ. മലയാള  കഥാസാഹിത്യ ചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത എഴുത്തുകാരനായിരുന്നു മലയാറ്റൂർ. ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്‌നസങ്കീർണ്ണതകൾ നിറഞ്ഞ മനുഷ്യന്ധങ്ങളുടെയും സമ്മിശ്രമായ കഥനരൂപങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.  ഓരോ കഥയും അനുഭവാവിഷ്‌കാരത്തിന്റെ വൈവിധ്യംകൊണ്ട് അവിസ്മരണീയമാകുന്നു. ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടുതന്നെ മലയാറ്റൂർ രാമകൃഷ്ണന്റെ കൃതികൾക്ക് മലയാളികളുടെ മനസിൽ അതിവേഗം ഇടം നേടാനായി. അവ മലയാളികൾക്ക് പുതിയൊരു ലോകം സമ്മാനിച്ചു.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

മലയാറ്റൂര്‍ രാമകൃഷ്ണന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.