‘നീലധാര’ ശാന്തന്റെ 50 കവിതകളുടെ സമാഹാരം
”പ്രണയം നിന്നെ കാര്‍ന്നുതിന്നാതിരിക്കുക
വിരഹം നിന്നെ കീഴ്‌പ്പെടുത്താതിരിക്കുക
പോയപ്രണയത്തിന്റെ തീവ്രവേദനയില്‍
ഒരിക്കലും അവസാനിക്കാത്ത പ്രണയമുണ്ട്”.
ശാന്തന്റെ 50 കവിതകളുടെ സമാഹാരം ‘നീലധാര’ പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
മനുഷ്യാനുഭവങ്ങളുടെ തീക്ഷ്ണതയും ജീവിതത്തിന്റെ നിസ്സംഗതയും വികാരനിർഭരമായി ഉൾച്ചേർത്ത ഈ കവിതകൾ ദാർശനിക ഉൾക്കാഴ്ചയുടെ മഹാപ്രവാഹമാണ്. നീലധാര, നിറങ്ങൾ മറയുന്നത്, നിഴൽചന്ദ്രൻ, അധരമറ, കാറ്റാടിവയൽ, ആഴക്കിണർ, ചുംബനരഹസ്യം, മഴവണ്ടി, നിറമുള്ള പട്ടങ്ങൾ, എ. അയ്യപ്പൻ, തിരുത്ത്, വഴിക്കല്ല് തുടങ്ങിയ അമ്പതുകവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഡോ. അജയപുരം ജ്യോതിഷ്കുമാർ അവതാരികയും ഡൊമിനിക് ജെ. കാട്ടൂർ പഠനവും നിർവഹിച്ചിരിക്കുന്നു.
Comments are closed.