സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’ തെലുങ്കിൽ
സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന്റെ തെലുങ്ക് പരിഭാഷ പുറത്തിറങ്ങി. 2010-ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ഒരു ആമുഖം, അതാണ് ‘ മനുഷ്യന് ഒരു ആമുഖം’. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസിക് സ്വരൂപത്തെ സുഭാഷ് ചന്ദ്രൻ തന്റെ ഈ നോവലിലൂടെ പുനഃപ്രതിഷ്ഠിക്കുകകൂടിയാണ്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.