കാലം മായ്ക്കാത്ത കലാം
‘കാലമാകുന്ന മണല്‍പ്പരപ്പില്‍
നിങ്ങളുടെ കാല്‍പ്പാടുകള്‍
അവശേഷിപ്പിക്കണമെന്നുണ്ട് നിങ്ങള്‍ക്കെങ്കില്‍
വലിച്ചിഴയ്ക്കാതിരിക്കുക നിങ്ങളുടെ കാലുകള്‍’
വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ.അബ്ദുൾ കലാമാണ് ഇന്ന് ഡി സി ബുക്സ് Author In Focus ൽ. രാമേശ്വരത്തെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് കഠിനാധ്വാനവും ലാളിത്യവും മുഖമുദ്രയാക്കി രാജ്യത്തിന്റെ പ്രഥമപൗരന്റെ കസേരവരെയെത്തിയ കലാം ആത്മാർഥതയുടെയും സത്യസന്ധതയുടെയും തിളങ്ങുന്ന പര്യായമായി ജനഹൃദയങ്ങളിൽ നിറയുന്നു. രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ‘ആസാദ്’ എന്ന കുട്ടി എ. പി.ജെ. അബ്ദുൾകലാമെന്ന ‘ഭാരതരത്‌ന’മായതിനു പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥയുണ്ട്.
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ ദിവസവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus–ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ വായനക്കാർക്ക് അടുത്ത് അറിയാനും അവസരം ഉണ്ട്.
എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.