DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ ബി മുരളി

മലയാള ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ബി മുരളിയാണ് ഇന്ന്  Author In Focus-ൽ. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ ദിവസവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍  വായനക്കാർക്ക് അടുത്ത് അറിയാനും അവസരം ഉണ്ട്.

എഴുത്തുകാരനെ കുറിച്ച്

മലയാള ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനും. കൊല്ലം സ്വദേശിയാണ്. ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നിന്നു ബിരുദം. ഉമ്പര്‍ട്ടോ എക്കോ, പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും, 100 കഥകള്‍, കോടതി വരാന്തയിലെ കാഫ്ക, ചെന്തീ പോലൊരു മാലാഖ, കാമുകി, ഹരിതവൈശികം, പ്രോട്ടോസോവ (കഥാ സമാഹാരങ്ങള്‍), ആളകമ്പടി, നിന്റെ ചോരയിലെ വീഞ്ഞ് (നോവലുകള്‍) , ജാക്ക് & ജില്‍ (ബാല സാഹിത്യം), റൈറ്റേഴ്‌സ് ബ്ലോക്ക് (ഉപന്യാസ സമാഹാരം) എന്നിവ പ്രധാനകൃതികള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2013-െല ചെറുകഥയ്ക്കുള്ള പുരസ്‌കാരം, എസ്.ബി.ടി സാഹിത്യ പുരസ്‌കാരം, സംസ്‌കൃതി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, സിദ്ധാര്‍ഥ ഫൗണ്ടേഷന്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.

ബി മുരളിയുടെ  കൃതികൾക്കായി സന്ദർശിക്കുക

Comments are closed.