DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് Author In Focus-ൽ ഇന്ന് കുരീപ്പുഴ ശ്രീകുമാര്‍

മലയാള കാവ്യരംഗത്തെ ഒറ്റപ്പെട്ട ശബ്ദം, കുരീപ്പുഴ ശ്രീകുമാറാണ് ഇന്ന് ഡി സി ബുക്‌സ് Author In Focus-ൽ.  മനുഷ്യവ്യഥയുടെ ആവിഷ്‌കാരങ്ങളാണ് ശ്രീകുമാറിന്റെ മിക്ക കവിതകളും. ഏതോ ദശാസന്ധിയില്‍ എവിടെയോ മറഞ്ഞുപോയ മാനവിക മൂല്യങ്ങളെ പുനരാനയിക്കാന്‍ വെമ്പുന്ന ഒരു പൊള്ളുന്ന മനസ്സിന്റെ ആത്മാലാപങ്ങളായും ഇവയെ കരുതാം. ദുരിതദുഃഖങ്ങളെ മനസ്സില്‍ നീറ്റി അക്ഷരനാളങ്ങളായി ഉയിര്‍പ്പിക്കുന്ന കുരീപ്പുഴയുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും  വായിച്ചാസ്വദിക്കുവാനും
വായനക്കാര്‍ക്ക് അവസരമുണ്ട്.  ഓരോ ദിവസവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക.

മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും മുഹൂര്‍ത്തങ്ങളെയും നാലോ എട്ടോ വരികളായി സൂക്ഷ്മവല്‍ക്കരിച്ച് എഴുതിയ എണ്ണൂറോളം കവിതകള്‍ കുരീപ്പുഴ ശ്രീകുമാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ‘മഹാഭാരതം- വ്യാസന്റെ സസ്യശാല’ എന്ന അദ്ദേഹത്തിന്റെ പുസ്തകവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുരീപ്പുഴ ശ്രീകുമാറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.