DCBOOKS
Malayalam News Literature Website

കോവിലന്റെ ജന്മവാര്‍ഷികദിനം

Kovilan

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനായിരുന്നു കോവിലന്‍. ഗുരുവായൂരിന് സമീപം കണ്ടാണശ്ശേരിയില്‍ 1923 ജൂലൈ 9നാണ് ജനിച്ചത്. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. കണ്ടാണശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.

കണ്ടാണശ്ശേരി എക്‌സെല്‍സിയര്‍ സ്‌കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്‌കൃത കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് റോയല്‍ ഇന്ത്യന്‍ നേവിയിലും കോര്‍ ഓഫ് സിഗ്‌നല്‍സിലും പ്രവര്‍ത്തിച്ചു. തോറ്റങ്ങള്‍, ശകുനം, ഭരതന്‍, ഹിമാലയം, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, കോവിലന്റെ കഥകള്‍, ആത്മഭാവങ്ങള്‍, തട്ടകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

2006ല്‍ കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു. 2010 ജൂണ്‍ 2ന് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം 87-ാം വയസ്സില്‍ കുന്ദംകുളത്തു വെച്ച് കോവിലന്‍ മരണമടഞ്ഞു.

 

Comments are closed.