ഏറ്റവും പുതിയ ചെറുകഥാസമാഹാരങ്ങൾ
ആഖ്യാനം , ഭാഷ , സ്ഥലം , കാലം തുടങ്ങി എല്ലാത്തിലും പുതുമകൾ നിറഞ്ഞ പുസ്‌തകങ്ങൾ, ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ചെറുകഥാസമാഹാരങ്ങളിൽ ചിലത് പരിചയപ്പെടാം…
മുങ്ങാങ്കുഴി,ആഷ് അഷിത– പുതിയ കഥയിലെ ബലിഷ്ഠസുന്ദരമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്‌കാരബോധത്തിൽ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ-പുരുഷ-മനുഷ്യവിനിമയങ്ങൾ. ശക്തമായ രാഷ്ട്രീയബോധം; തെളിഞ്ഞ, ദൃഢമായ എഴുത്ത്; വെടിപ്പുള്ള ഭാഷയുടെ ഊർജ്ജം; തന്മയത്വമുള്ള ലൈംഗികതാവിഷ്‌കാരങ്ങൾ. ആഷ് അഷിത ഉള്ളറിവോടെ പറയുന്ന സ്ത്രീ ചരിതങ്ങൾ പെണ്ണെഴുത്തല്ല, മായം ചേരാത്ത മനുഷ്യകഥാഖ്യാനങ്ങളാണ്. ‘മുങ്ങാങ്കുഴി’ യിലെ കഥകൾ ആഷ് അഷിതയെ പുതുകഥയുടെ മുൻപന്തിയിലേക്ക് എത്തിക്കുന്നു.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
പൊന്ത, ഉണ്ണികൃഷ്ണൻ കിടങ്ങൂർ – ഒന്ന് കണ്ണ് തെറ്റിയാൽ മതി എഴുത്ത് നമ്മളിൽനിന്ന് അകന്നുപോകും. ജീവിതത്തിൽ ഒരിക്കലെങ്കിലും എഴുതിനോക്കിയ ആളെ സംബന്ധിച്ച് അത് ഏറ്റവും വിഷമകരമായ അവസ്ഥയാണ്. എന്നാൽ എഴുത്തുകാരനെ കഥകൾ പിന്തുടരുമെന്നുതന്നെയാണ് എന്റെ അനുഭവവും വിശ്വാസവും. എഴുതുമ്പോഴും റൈറ്റേഴ്‌സ് ബ്ലോക്കിനിടയിലും ജീവിതവുമായി ഏറ്റുമുട്ടുമ്പോഴും കഥകൾ അയാൾക്കൊപ്പമുണ്ട്. ഈ സമാഹാരത്തിലെ കഥകൾ അതിന് സാക്ഷ്യം പറയും. അവതാരിക: എസ്. ഹരീഷ്. ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ആദ്യ ചെറുകഥാസമാഹാരം.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
ക്രാ, ഡിന്നു ജോർജ്- ആഖ്യാനത്തിൽ സൃഷ്ടിക്കുന്ന പരീക്ഷണങ്ങൾ, ഭാഷ ഉപയോഗിക്കുന്നതിലെ സൂക്ഷ്മത, സ്ഥലത്തെയും കാലത്തെയും ഒരുക്കുന്നതിലെ അസാധാരണത്വം, അർത്ഥത്തിന്റെ വിവിധ സാധ്യതകളിലേക്ക് വിന്യസിക്കപ്പെട്ട പാഠസൂചകങ്ങൾ, ചെറുകഥയുടെ പൊതുവായ രൂപത്തെത്തന്നെ ശിഥിലീകരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ഘടന മുതലായ പല പ്രത്യേകതകളുടെയും ബലത്തിലാണ് ഈ കഥകൾ ഗംഭീരമെന്ന് ഞാൻ അഭിപ്രായപ്പെടുന്നത്. കാണുന്ന കാഴ്ചയെയല്ല, കാണാൻ കഴിയുന്ന വസ്തുക്കൾക്കപ്പുറത്ത് കാഴ്ചയുടെ മറുലോകം അന്വേഷിക്കുന്ന കഥകളാണിവ. അവതാരിക: എൻ. ശശിധരൻ. ഡിന്നു ജോർജിന്റെ ആദ്യ ചെറുകഥാസമാഹാരം.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
മാളം, കെ എസ് രതീഷ്– കഥയ്ക്കും ജീവിതത്തിനുമിടയിൽ അത്ര സുതാര്യമല്ലാത്ത ഒരിടത്താണ് കെ.എസ്. രതീഷ് ഒളിച്ചിരിക്കുന്നത്. ചുറ്റുമുള്ള ജീവിതങ്ങളിൽനിന്നും മറ്റാരും കാണാത്ത ഒരു കരച്ചിൽ വീണുകിട്ടിയാൽ ആദ്യം അതിലേക്ക് തന്റെ ശബ്ദം ഡബ്ബ് ചെയ്യും. പിന്നാലെ അതിലേക്ക് മറിഞ്ഞുവീണ് ആ കണ്ണീരിനെ സ്വന്തമാക്കി തിളക്കമുള്ള കഥയായി പരിണമിപ്പിക്കും. അതുകൊണ്ടാണ് ഓരോ കഥയിലൂടെയും കടന്നുപോകുമ്പോൾ ഇതെന്റെ കണ്ണീരാണെന്ന് ഞാനും നിങ്ങളും കഥാകൃത്തിനോട് തർക്കിക്കേണ്ടിവരുന്നത്. പഠനം: ഡോ. നിബുലാൽ വെട്ടൂർ കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.
Comments are closed.