രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് !
രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് എന്ന തിരിച്ചറിവിൽനിന്നാണ് ഡോ. എം.ആർ. രാജഗോപാൽ കേരളത്തിൽ സാന്ത്വനപരിചരണത്തിനായി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. 1990-കളിൽ തുടങ്ങിയ ഈ പ്രസ്ഥാനം കേരളമൊട്ടാകെ ഇന്ന് വ്യാപിച്ചിട്ടുണ്ട്. രോഗാവസ്ഥയിലുള്ളവരോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമുള്ള ഡോക്ടറുടെ ജീവിതയാത്രയാണ് അദ്ദേഹത്തിന്റെ സ്നേഹം സാന്ത്വനം എന്ന പുസ്തകം . രോഗം കടന്നുവരാത്ത ഒരു ജീവിതവുമുണ്ടാവില്ല. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
രോഗത്തോടൊപ്പമുള്ള യാത്ര ദുരിതപൂർണമാകാതിരിക്കാൻ ഈ പുസ്തകം ഒരു വഴികാട്ടിയാകും. വേദനിക്കുന്നവര്‍ക്ക് ആശ്വാസമായ പാലിയേറ്റീവ് കെയറിലെ ചികിത്സാനുഭവങ്ങള്‍.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.