ഡിസി ബുക്സ് Author In Focus-ൽ ബി.എസ്. വാരിയര്‍
തൊഴിലന്വേഷണ രംഗത്ത് കൊടിയ കിടമത്സരം നിറഞ്ഞുനില്ക്കുന്ന നാടാണ് നമ്മുടേത്. ഉയര്‍ന്ന പരീക്ഷാ യോഗ്യതയും കറതീര്‍ന്ന സാമര്‍ത്ഥ്യങ്ങളും കൈവശമുള്ളവര്‍ക്കുപോലും വേണ്ടത്ര ആത്മവിശ്വാസമില്ലാത്ത നില നമ്മുടെ നാട്ടില്‍ സാധാരണമാണ്. എന്നാല്‍ ഇവര്‍ക്കിടയില്‍ നിന്നു തന്നെ ജീവിതത്തില്‍ വന്‍ വിജയം വരിക്കുന്നവരടെ കഥകളും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ജീവിത വിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും ശേഖരിച്ച് വായനയ്ക്ക് ഇണങ്ങുന്ന തരത്തില്‍ പാകപ്പെടുത്തിയുണ്ടാക്കിയ നിരവധി പുസ്തകങ്ങള്‍ മലയാളിക്ക് സമ്മാനിച്ച പ്രമുഖ കരിയര്‍ വിദഗ്ദ്ധനാണ് ബി എസ് വാരിയര്‍. അദ്ദേഹമാണ് ഇന്ന് ഡിസി ബുക്സ് Author In Focus-ൽ.
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ ദിവസവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ വായനക്കാർക്ക് അടുത്ത് അറിയാനും അവസരം ഉണ്ട്.
എഴുത്തുകാരനെക്കുറിച്ച്
1937 സെപ്റ്റംബര്‍ 23-ന് മാന്നാറില്‍ ജനിച്ചു. തിരുവനന്തപുരം കോളജ് ഒഫ് എന്‍ജിനീയറിങ്ങില്‍നിന്ന് 1958-ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിഷയങ്ങള്‍, പ്രയുക്തധനശാസ്ത്രം, മാനേജ്മെന്റ്, സ്പോര്‍ട്സ് എന്നീ മേഖലകളില്‍ ഇംഗ്ലിഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പ്രധാന കൃതികള്‍
ആ ജോലി എങ്ങനെ നേടാം? അപേക്ഷ മുതല്‍ ഇന്റര്‍വ്യൂവരെ, ഉള്‍ക്കാഴ്ച വിജയത്തിന്, ജീവിതവിജയവും ആത്മവിശ്വാസവും, പഠിച്ചു മിടുക്കരാകാന്‍, വിജയത്തിന്റെ പടവുകള്‍, വിജയത്തിലേക്കൊരു താക്കോല്‍, വിജയത്തിലേക്കൊരു വാതില്‍, ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍, വിജയത്തിലേക്കൊരു യാത്ര, ഉള്‍ക്കരുത്തിന്റെ പാഠങ്ങള്‍: 375 ചിന്തകള്‍, Steps to Your Dream Career, Learn Faster Learn Better, The Golden Path to Civil Servicse
ബി എസ് വാരിയരുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.