സമൂഹം മറു സമൂഹം പ്രതി സമൂഹം: ജി.പി. രാമചന്ദ്രൻ
ജൂൺ ലക്കം പച്ചക്കുതിരയിൽ
പലതരത്തിൽ പ്രത്യക്ഷവും പരോക്ഷവുമായ അധികാരം പിടിച്ചെടുക്കുന്നതിനും സമുഹത്തിൽ മേധാവിത്തമുണ്ടാക്കുന്നതിനും വേണ്ടി ബോധപൂർവ്വമായ കുത്സിതവൃത്തികളാണ് ഈ മേഖലയിൽ അധികവും നടക്കുന്നത്. അസുയ. പ്രതികാരം, പരപീഡനാനന്ദം എന്നീ മാനസികാവസ്ഥകളും ആളുകളെ ഇതിലേക്ക് നയിക്കുന്നു അധാർമ്മികമായ ഇത്തരം പ്രവൃത്തികൾ ചരിത്രപരമായിത്തന്നെ ഒരു ജനസമൂഹത്തെ ജീർണതയിലേക്കും സാംസ്‌കാരിക അപചയത്തിലേക്കും നയിക്കും: ജനാധിപത്യത്തെ റദ്ദാക്കുന്ന സമൂഹമാധ്യമക്ലിക്കുകൾ.
ഡിജിറ്റൽ യുഗത്തിലാണ് നാം ജീവിക്കുന്നത് എന്നതിനാൽ, സമൂഹമാധ്യമങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറിക്കഴിഞ്ഞു. വൃത്താന്തപത്രങ്ങൾ, ആനുകാലികങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവയ്ക്കൊക്കെ ഉള്ളതിനേക്കാൾ സ്വാധീനവും വ്യാപനവുമാണ് സമൂഹമാധ്യമങ്ങൾക്കു ലഭിച്ചിട്ടുള്ളത്. മാത്രമല്ല, ഈ പരമ്പരാഗത മാധ്യമങ്ങളെല്ലാംതന്നെ അവയുടെ ഡിജിറ്റൽ അവതാരങ്ങൾകൂടി അനുബന്ധമായി പ്രവർത്തിപ്പിച്ചുകൊ ണ്ടാണ് ഇക്കാലത്ത് നിലനില്ക്കുന്ന ത്.
ആശയവിനിമയം ചെയ്യുന്നതിലും വാർത്തകളും വിജ്ഞാനവും പങ്കിടു ന്നതിലും ലോകമെമ്പാടുമുള്ള മറ്റ് ആളുകളുമായി ബന്ധപ്പെടുന്നതിലും എല്ലാം സമൂഹമാധ്യമങ്ങൾ അഭൂത പൂർവ്വമായ മാറ്റവും വേഗതയും ആ ണ് കൊണ്ടുവന്നിരിക്കുന്നത്. സമൂ ഹമാധ്യമങ്ങളിൽ നിന്നൊഴിഞ്ഞുനി ന്നുകൊണ്ടുള്ള ഒരു ജീവിതം ഇനി യുള്ള കാലത്ത് സാധ്യമല്ലതന്നെ. ഇ പ്പോൾതന്നെ ലോകജനസംഖ്യയുടെ പകുതിയിലധികം ആളുകൾ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുള്ളവരാ ണ്. ഇത് ദിനംപ്രതി വർദ്ധിച്ചുകൊ ണ്ടിരിക്കുകയുമാണ്. പരമ്പരാഗത മാധ്യമങ്ങളെ നിഷ്പ്രഭമാക്കിക്കൊ ണ്ട്, രവീഷ് കുമാർ, പുണ്യ പ്രസൂൺ വാജ്പേയ്, അഭിസാർ ശർമ്മ, കൂടാ തെ ഏറ്റവുമധികം ചർച്ചചെയ്യപ്പെടു ന്ന ധ്രുവ് റാഠി എന്നിവരെല്ലാം ഇന്ത്യ യിലെ നവമാധ്യമങ്ങളിലൂടെ ജനാ ധിപത്യപ്രക്രിയയ്ക്കു വേണ്ടി അഹോരാ ത്രം പ്രവർത്തിക്കുന്നതിൻ്റെ നല്ല ഉദാ ഹരണങ്ങളെക്കുറിച്ച് ശ്രീജിത് ദിവാകരൻ തൻ്റെ പുതിയ ലേഖനത്തിൽ എഴുതുന്നുണ്ട്. ഏതു വശത്തു നി ന്നു നോക്കിയാലും, രാഷ്ട്രീയമായും സാംസ്‌കാരികമായും മാധ്യമപരമാ യും മനുഷ്യജീവിതത്തിന്റെയും മനു ഷ്യാനന്തര ജീവിതത്തിൻറെയും അജ ണ്ടയും നിയന്ത്രണവും സമൂഹമാധ്യ മങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു എന്നുചുരുക്കം.
ബിഗ് ടെക്ക് എന്ന പേരിലറിയപ്പെ ടുന്ന ഗൂഗിൾ, ആപ്പിൾ, ആമസോൺ, ഫേസ്ബുക്ക്, ട്വിറ്റർ(എക്‌സ്), മൈ ക്രോസോഫ്റ്റ് എന്നിവ ആധുനിക ദേശ രാഷ്ട്രങ്ങളുടെ പരമാധികാരങ്ങ ളെ പരിഗണിക്കാത്തതും മറികടക്കു ന്നതുമായ ഡിജിറ്റൽ മുതലാളിത്ത ചക്രവർത്തികളായി ഇതിനകം പരിണമിച്ചിട്ടുണ്ട്. ഡാറ്റകൾ ഖനനം ചെ യ്തെടുക്കുകയും പ്രയോഗിക്കപ്പെടു കയും ചെയ്യുന്ന പുതുകാലങ്ങളെ യും ലോകങ്ങളെയും ഭരിക്കാൻ ദേ ശ രാഷ്ട്രങ്ങളും ബിഗ് ടെക്ക് കോർപ്പ റേറ്റുകളും തമ്മിലുള്ള മത്സരങ്ങളും കൊടുക്കൽ വാങ്ങലുകളുംകൊണ്ട് സങ്കീർണമാണ് ഇക്കാലവും ഭാവികാ ലങ്ങളും. നാലാം വ്യവസായ വിപ്ലവം എന്ന് വിളിക്കപ്പെടുന്ന ഈ സങ്കീർണ ലോക-കാലത്തിൻ്റെ ഭൗമ-സമയ അ വസ്ഥകളിൽനിന്ന് ഇനി മനുഷ്യർക്ക് പുറകോട്ടു പോകാനാകില്ല. ബിഗ് ടെക്ക് കോർപ്പറേറ്റുകൾ അവരുടെ മൂല്യങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രയോഗിച്ചും പ്രചരിപ്പിച്ചും നടപ്പിൽ വരുത്തിയും ദേശരാഷ്ട്രങ്ങളെയും മതം, തത്ത്വചിന്ത അടക്കമുള്ള മനു ഷ്യ ചിന്താലോകങ്ങളെയും തകിടംമറിക്കുന്നു.
പൂര്‍ണ്ണരൂപം 2024 ജൂൺ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്
Comments are closed.