‘ഛായാഗ്രാഹി’; ഷംല ജഹ്ഫർ എഴുതിയ കവിത
ജൂൺ ലക്കം പച്ചക്കുതിരയിൽ
പൂമരവും പൂക്കളും
നിലാവും നക്ഷത്രങ്ങളും
നിറഞ്ഞാകാശവും
തൂങ്ങിക്കിടക്കുന്ന ചിത്രഗൃഹത്തിൽ
നിറങ്ങളില്ലാത്ത വൃത്തത്താൽ
ചുറ്റപ്പെട്ട് ഒഴിഞ്ഞ മൂലയിലൊരു
ഛായാഗ്രാഹി ചുരുണ്ടിരിക്കുന്നു.
നിശ്ചലരാത്രി,
വിശപ്പ് ശ്വസിക്കുന്ന നാമ്പുകൾ,
വരണ്ട മണ്ണ്,
മരിച്ചുകിടക്കുന്ന ശലഭങ്ങൾ,
വെളിച്ചംകെട്ട ചിത്രങ്ങളവിടെ
ചുറ്റിത്തിരിയുന്നു.
ഇരുട്ടിലേക്ക് ചിതറിവീഴുന്ന
വർണങ്ങളെ ചുംബിച്ചെടുക്കാൻ
എത്രശ്രമിച്ചിട്ടുമാവാതെ
കിതച്ചിരിക്കുന്ന
ഛായാഗ്രാഹകന്റെ കണ്ണ്
ചാഞ്ഞും ചെരിഞ്ഞും പറക്കുന്ന
പതംഗത്തിലേക്ക് നീളുന്നു.
അടുത്തനിമിഷം കത്തിക്കരിഞ്ഞ
ചിറകുകൾ തീനിറമുള്ള ഫ്രെയിമിൽ
പതിയുന്നു.
അയാളുടെ വിരലുകളിൽനിന്നുമൊരു
വിലാപമുയരുന്നു.
പൂര്‍ണ്ണരൂപം 2024 ജൂൺ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്
Comments are closed.