‘നനവുള്ള മിന്നൽ’ പി രാമന്റെ ഏറ്റവും പുതിയ കവിതാസമാഹാരം
വാനങ്ങളെ, സ്സകല ലോകങ്ങളെ ഭ്രമണ
മാർഗ്ഗത്തിലൂടെ ചിറകിൻ-
നാളങ്ങൾ വീശി-
യിരുളിൽ നിന്നുണർത്തിടുക
ഹേ പക്ഷി, യെന്നുമിതുപോൽ
ഞാനെന്റെ നിദ്രയിലെ ദുഃസ്വപ്ന പാളികളി-
ലാകെത്തറഞ്ഞു പിടയേ
നീ നിൻ വിരിച്ചിറകുമായെത്തി, യാപ്പൊലിമ
ബോധം കൊളുത്തി, മിഴിയിൽ…
പി രാമന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘നനവുള്ള മിന്നൽ’ ‘ ഇപ്പോൾ വിൽപ്പനയിൽ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
‘ഒരു മൂവന്തിയിൽ തനിച്ച് മലമടക്കുകൾക്കിടയിലെ വിദൂരഗ്രാമത്തിൽ എത്തിച്ചേരുമ്പോഴത്തെപ്പോലെ വിഷാദം കലർന്ന ആനന്ദം. പുതിയ പുസ്തകം പുറത്തുവരുമ്പോൾ, തുടങ്ങിയേടത്തല്ല, എനിക്കുതന്നെ പിടിയില്ലാത്ത മറ്റെവിടെയോ എത്തിയിരിക്കുന്നു എന്ന താൽക്കാലികമായ തോന്നലുണ്ടാകുന്നു. അതെന്നെ ജീവിപ്പിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും. എല്ലാ ക്യൂവിലും നിന്നുനിന്ന് തഴമ്പിച്ച, എങ്ങുമെത്താത്തതെന്നു തോന്നിപ്പിക്കുന്ന ഇത്തിരി വാഴ്‌വ് തന്നെയാണ് എവിടെയൊക്കെയോ എത്തിയെന്ന തോന്നലിന്റെ ഈ ആനന്ദമരുളി അനുഗ്രഹിക്കുന്നത് എന്നോർത്തു വിസ്മയിക്കുന്നു.’ പൊതുകാവ്യഭാഷയോടു ചേർന്നുനിൽക്കാതെ എതിരൊഴുക്കായി നിറയുന്ന പി. രാമന്റെ നൂറിൽപരം കവിതകൾ. ഒപ്പം മനോജ് കുറൂരിന്റെ ആസ്വാദനക്കുറിപ്പും.
Comments are closed.