DCBOOKS
Malayalam News Literature Website

കാട്ടുപന്നി

വി.കെ. അനിൽകുമാർ, ജൂൺ ലക്കം പച്ചക്കുതിരയിൽ

വന്യജീവി – മനുഷ്യ സംഘർഷങ്ങൾക്കിടയിൽ വെടികൊണ്ട പന്നി. തെയ്യമായി സ്വന്തം ജനങ്ങളെ അനുഗ്രഹിക്കുന്ന കാഴ്ചയുടെ ആഴവും അർത്ഥവും എങ്ങനെയാണ് വ്യാഖ്യാനിക്കുക?

‘….കുക്കുറും പന്നി
കുറുകുറും പന്നി
പന്നിയും പന്നി
പെറ്റമക്കളും കൂടി
ഇന്ന് വയലിലേ പോക്സ്‌ കണ്ടു
കുക്കുറും പന്നി
കുറുകുറും പന്നി
പന്നിയും പന്നി
പെറ്റ മക്കളും കൂടി
ഇന്ന് വയലിലേ
പോക്സ്‌ കണ്ടു
ഞാനുണ്ടൊരു
കുണ്ട്ചേന നട്ടിട്ട്
ഞാനുണ്ടൊരു തടം താള് നട്ടിട്ട്
ഞാനുണ്ടൊരു തണ്ട് കപ്പ നട്ടിട്ട്
പന്നിയും പന്നി
പെറ്റ മക്കളും കൂടി
എല്ലെല്ലാം കുത്തിക്കമിഴ്ത്തി
നീക്കീനി
കുക്കുറും പന്നി കുറുകും പന്നി…’

വന്യജീവി-മനുഷ്യ സഘർഷം വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന വർത്തമാനത്തിലാണ് പയ്യന്നൂരിനടു ത്ത് കോറോം മാതേടത്ത് കല്ലേൻ തറവാട്ടിൽ തെയ്യംകെട്ട് നടക്കുന്നത്. ഇതെഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ടി വി വാർത്തകളിൽ കിണറ്റിലകപ്പെട്ട കാട്ടാനയുടെ പരാക്രമ ങ്ങൾ കാണിക്കുന്നുണ്ട്. കൂപത്തില കപ്പെട്ട മാതംഗം അത്യന്തം അപകട കാരിയാണെന്നും അതുകൊണ്ട് ത ന്നെ കരിവീരനെ മയക്കുവെടി വെച്ച് കൂട്ടിലടക്കണമെന്നും ജനങ്ങൾ ആ ക്രോശിക്കുന്നുണ്ട്. പൊട്ടക്കിണറിന്റെ വായ് വട്ടത്തിനകത്ത് കുടുങ്ങിയ മ ത്തേഭം ജീവൻ നിലനിർത്താനുള്ള കഠിനശ്രമത്തിലാണ്.

വനം വകുപ്പുദ്യോഗസ്ഥർആകെ ആശയക്കുഴപ്പത്തിലാണ് എന്ത് ചെയ്യും..?

മാതേടത്ത് കല്പച്ചി എന്ന പുലയ മാതാവ്

Pachakuthira Digital Editionപയ്യന്നൂരിനടുത്ത് കോറോത്തെ പുലവയലിൽ കുതിര് വളച്ച് കുത്തിയാണ് മാതേടത്ത് കല്ലച്ചി എന്ന പു ലയ മാതാവ് കല്ല് രായിക്കുന്നിന്റെ താഴ്വ‌ാരത്തിൽ തങ്ങളുടെ ദൈവ തങ്ങളെ കുടിയിരുത്തിയത്. പുലയ ദൈവങ്ങൾക്ക് തങ്ങൾ പിടഞ്ഞൊടു ങ്ങിയ കണ്ടം തന്നെയാണ് അഭയം. പുലയപ്പതികൾ പുലയരുടെ പുല ങ്ങളോട് ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത്. നിർമ്മിതി എന്നു പറയാൻ മാത്രം ഒന്നുമില്ല. മണ്ണിൽ കുഴച്ച് നിർമ്മിച്ച ചില സാന്നിദ്ധ്യസ്ഥാനങ്ങൾ മാത്രം. കാഞ്ഞിരമരത്തിൻ്റെയോ ആൽമര ത്തിന്റെയോ തണലിൽ പുലദൈവ ങ്ങൾ സാന്നിദ്ധ്യപ്പെടുന്നു.

ഇതുവരെ കണ്ട തെയ്യങ്ങൾക്കുമ പ്പുറമാണ് കോറോംകുതിരിലെ അനു ഷ്ഠാനങ്ങൾ. വെറും കാഴ്‌ചയല്ല ജീ വിതമാണ്. പുലയരുടെ തെയ്യങ്ങളെ ന്നാൽ കേവലം ബാഹ്യശോഭകൾക്കു മപ്പുറം ഇന്നോളം താണ്ടിയ സഹന ങ്ങളുടെയും അതിജീവനങ്ങളുടെ യും ചരിത്രം തന്നെയാണ്. തങ്ങൾ ക്കായി പാടാനും ദുരിത ജീവിതം ചരിത്രമായി പകർത്തിവെക്കാനും ആരുമില്ലാത്തതിനാൽ

പുലയർ സ്വചരിത്രത്തെ തെയ്യങ്ങ ളുടെ ഉറച്ചിലുകളായി പകർത്തിവെ ച്ചു. ഈ മണ്ണിൽ ബലിയായ കാർ ന്നോന്മാർ തൊണ്ടച്ചനായി കുരിക്ക ളായി തെയ്യത്തറകളിൽ സമാനതക ളില്ലാത്ത പുലയചരിത്രത്തെ പുനർ നിർമ്മിച്ചു. സ്വന്തം, സ്വന്തം ജീവിത ത്തെ ചോരയിലും മണ്ണിലും കുഴച്ച് പുലയത്തറകളൊരുക്കി തെയ്യങ്ങളെ സാന്നിദ്ധ്യപ്പെടുത്തി. അധികാരം ച – വിട്ടി താഴ്ത്തിയില്ലാതാക്കിയ എത്ര യോ ജീവിതങ്ങളാണ് തെയ്യങ്ങളായി നമുക്കു മുന്നിൽ ഉറഞ്ഞാടുന്നത്.

പൂര്‍ണ്ണരൂപം 2024 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

Comments are closed.