DCBOOKS
Malayalam News Literature Website

ഈ നനുത്ത സ്പർശങ്ങൾ എന്നെ കുറേക്കൂടി നല്ല മനുഷ്യനാക്കുന്നു…

വിനോദ് നായരുടെ ‘മിണ്ടാട്ടം’ എന്ന പുസ്തത്തിനു റോയ് കരക്കാട്ട് എഴുതിയ വായനാനുഭവം

മനോഹരമാണ് വിനോദ് നായരുടെ ‘മിണ്ടാട്ടം’ എന്ന പുസ്തകം. പുസ്തകഭ്രാന്ത് കുറേക്കാലമായി മാറി നിൽക്കുവാരുന്നു. പക്ഷേ, ഇതാ വീണ്ടും അക്ഷരങ്ങൾ ചുറ്റിപ്പിടിക്കുന്നു. ‘കള്ളിയങ്കാട്ട് നീലിമ’ . ഒരിക്കലും സാവിത്രിയുടെ മകളെ അവസാനം പ്രതീക്ഷിച്ചില്ല . Textമനോഹരമായ ആഖ്യാനം!’ഹെൽമെറ്റിനുള്ളിലെ ഹൃദയം’ ഹൃദയത്തെ പിടിച്ചിരിക്കുന്നു. ‘സുഖക്ഷതങ്ങൾ’ വായിച്ചപ്പോൾ ജീപിയെ ഓർത്ത് രോമാഞ്ചം ഉണ്ടായി. അങ്ങനെ പറയാൻ ഇനിയും ഉണ്ട് ഏറെ. വിനോദ് എന്ന മിടുക്കനായ എഴുത്തുകാരൻ അത്ഭുതപ്പെടുത്തുകയാണ്.

വാക്കുകൾക്ക് വേണ്ടിയും അനുഭവങ്ങൾക്ക് വേണ്ടിയും ജീവിതം മാറ്റി വച്ചിരിക്കുന്ന പ്രതീക്ഷ നൽകുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായി വിനോദ് അനുഭവപ്പെടുന്നു. നല്ല അനുഭവങ്ങൾക്കായി ജീവിതം മാറ്റിവയ്ക്കാൻ വിനോദ് പഠിപ്പിക്കുന്നു. ചുരുങ്ങിയ വാക്കുകളിൽ അതിഭാവുകത്ത്വം കലർത്താതെ ജീവിതത്തിൻ്റെ മർമ്മങ്ങളെ സ്പർശിക്കുന്നു. ഇത്തരം നല്ല എഴുത്തുകാർ അന്യം വന്ന് പോകാതെ ഇരിക്കട്ടെ എന്ന് ആശിക്കുന്നു. നല്ല കലാകാരൻമാർ എങ്ങനെയും ജീവിതത്തിൽ നിന്ന് മുത്തുകൾ കോരിയെടുക്കും. അവർ വിലപ്പെട്ടവരാണ്. അവരെ നമുക്ക് വേണം. വിനോദേ… താങ്കളുടെ കുറിപ്പുകളിലെ നനുത്ത സ്പർശങ്ങൾ എന്നെ കുറേക്കൂടി നല്ല മനുഷ്യനാക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.