‘എഴുത്തുമുറി’ ആലിസ് മൺറോ എഴുതിയ കഥ
ജൂൺ ലക്കം പച്ചക്കുതിരയിൽ
വര മറിയം ജാസ്മിൻ
എന്റെ ജീവിതത്തിലെ ഏറ്റവും വ ലിയ പ്രശ്നത്തിന് ഒരു പരിഹാര മു ണ്ടായി. ഒരു സായാഹ്നത്തിൽ ഞാൻ തുണികൾ ഇസ്‌തിരിയിടുമ്പോഴായി രുന്നു അത്. വളരെ ലളിതവും ധീര വും ആയിട്ടാണ് ഞാൻ അതിനെ ക ണ്ടത്. ഞാൻ നേരേ സന്ദർശനമുറി യിലെത്തി, ടെലിവിഷൻ കണ്ടുകൊ ണ്ടിരിക്കുന്ന ഭർത്താവിനോടു പറ ഞ്ഞു: “എനിക്കു സ്വന്തമായി ഒരു ഓഫീസ് വേണമെന്നു തോന്നുന്നു.”
അതു ഗംഭീരമായ ഒരു ആശയമായിട്ടാണ് എനിക്കു തോന്നിയത്. എ ന്തിനാണ് എനിക്ക് ഒരു ഓഫീസ്? എനിക്കു നല്ലൊരു വീടുണ്ട്. അത് എല്ലാ സുഖസൗകര്യങ്ങളുള്ളതും ധാരാളം സ്ഥലമുള്ളതും ആണ്. അതിനു മനോഹരമായ ഒരു കടൽദൃശ്യമുണ്ട്. ഭക്ഷണം കഴിക്കാനും ഉറങ്ങാനും കളിക്കാനും സുഹൃത്തുക്കളോടു സംസാരിക്കാനും അതിൽ സൗകര്യ മുണ്ട്. എനിക്ക് ഒരു പൂന്തോട്ടവുമുണ്ട്. ഒന്നിനും കുറവില്ല.
ഇല്ല. എന്നാൽ ഒരു വെളിപ്പെടുത്തലിനുള്ള സമയമായി. അത് അത്ര എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതല്ല. ഞാൻ ഒരു എഴുത്തുകാരിയാണ്. അത് അത്ര സുഖമുള്ള കാര്യമാണോ എന്നറിയില്ല. വളരെ സാഹസികത നിറഞ്ഞതും കൃത്രിമമായതും ഒട്ടും ബോദ്ധ്യപ്പെടുത്താൻ പറ്റാത്തതുമാ ണ്. ഞാൻ ശ്രമിക്കുകയാണ്, എഴുതുവാൻ, എന്നാൽ അതു നന്നാവു ന്നുണ്ടോ? ഞാൻ എഴുതുവാൻ ശ്രമിക്കുകയാണ്, അത് കൂടുതൽ മോശ മായിരിക്കുന്നു. കപടമായ വിനയം.
“എങ്കിൽ പിന്നെ എന്തുചെയ്യണം?” അതു സാരമില്ല. എങ്ങനെയെങ്കിലും ഞാനതു പറയും. വാക്കുകൾ നിശ്ശ ബ്ദതയിൽ അവയുടെ ഇടമാണ് സൃ ഷ്ടിക്കുന്നത്. അത് വെളിപ്പെടുത്തലിൻ്റെ മൃദുവായ നിമിഷമാണ്. എന്നാൽ വായനക്കാർക്ക് ദയയുണ്ട്. അതുകൊണ്ട് നിശ്ശബ്ദത പെട്ടെന്ന് ഊഷ്‌മ ളമായ ശബ്ദങ്ങളുടെ ഉത്കണ്‌ഠകളാൽ ആഗിരണം ചെയ്യപ്പെടുന്നു. ആ ശബ്ദങ്ങൾ പലതരത്തിലാണ് നിശ്ശ ബ്ദതയെ ഏറ്റെടുക്കുന്നത്. എത്ര അ ത്ഭുതകരം, വളരെ നന്നായിരിക്കുന്നു. കൊള്ളാം, ആഴ്ന്നിറങ്ങുന്നു, രഹ സ്യമായി സ്വാധീനിക്കുന്നു… തുടർന്ന് നിങ്ങൾ എഴുതുന്നതെല്ലാം അവർ ആവേശത്തോടെ അന്വേഷിച്ചെത്തു ന്നു. കെട്ടുകഥകൾ. ഞാൻ പറയുന്നു. എന്റെ മാനഹാനി സഹിച്ചുകൊ ണ്ട് ഒരുതവണ വലിയ പ്രയാസമില്ലാതെ, അധികപ്രസംഗത്തിൻ്റെ ലാ ഞ്ഛനപോലും ഇല്ലാതെ അത് എൻ്റെ ഭാഗത്തുനിന്നല്ലെങ്കിലും. വീണ്ടും വീണ്ടും തുടരുമ്പോൾ നടുക്കത്തി ന്റെ പ്രത്യക്ഷവൃത്തങ്ങൾ നയപരമാ യ വാക്കുകളുടെ ഇടപെടലുകൾ കൊണ്ട് മയപ്പെട്ട് ഹൃദ്യമാവുന്നു. ആ ശ്വാസപ്രദമായ അത്തരം വാക്കുകളു ടെ കെട്ടിയിരിപ്പ് കാലിയാവുമ്പോൾ പിന്നെ വെറും ഹ! അതിനാൽ ഇനി യെനിക്ക് ഒരു ഓഫീസ് വേണം. എ ഴുതുവാൻ (ഞാൻ എൻ്റെ ഭർത്താവി നോടു പറഞ്ഞു). എനിക്ക് അപ്പോഴേ തോന്നി അതൊരു നിസ്സാരസംഗതിയായി അദ്ദേഹം കണക്കാക്കുമെന്ന്. അപൂർവ്വമായ ഒരു സ്വാർത്ഥ താത്പര്യം. എഴുതുന്നതിന് ഒരു ടൈപ്പ്റൈ റ്റർ വേണം. അല്ലെങ്കിൽ ഒരു പേന യും ഒരു ഷീറ്റും കടലാസും. പിന്നെ ഒരു മേശയും കസേരയും. അതെല്ലാ വർക്കും അറിയുന്ന കാര്യം. എനിക്ക് ഈ സാമഗ്രികളെല്ലാം എൻ്റെ കിടപ്പുമുറിയുടെ ഒരു മൂലയിലുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് സ്വന്തമായി ഒരു ഓഫീസ് വേണം.
പൂര്‍ണ്ണരൂപം 2024 ജൂൺ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്
Comments are closed.