DCBOOKS
Malayalam News Literature Website

എന്റെ വിഷാദഋതുക്കൾ: സീന പനോളി

ജൂൺ ലക്കം പച്ചക്കുതിരയിൽ

എൻ്റെ വ്യക്തിപരമായ ജീവിതാവസ്ഥയ്ക്ക് അപ്പുറം സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടുകൾ കുടി ഏറ്റവും വലിയ അളവിൽ എന്നെ ബാധിച്ച കാലഘട്ടം കുടിയായിരുന്നു ഇത്. ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിൻ്റെ വളർച്ചയും വിവേചനങ്ങളും അനീതികളും നടമാടുന്ന സാമൂഹ്യാന്തരീക്ഷവും ഇതിൽ സവിശേഷ ഘടകങ്ങളായിരുന്നു ഓരോ ദിവസം പുലരു മ്പോഴും ഭരണകുടത്തിൻ്റെ മർദ്ദകസ്വഭാവം കൂടുതൽ കൂടുതൽ അനുഭവവേദ്യമായിക്കൊണ്ടിരുന്നു. രക്ഷപ്പെടാൻ മാർഗ്ഗങ്ങളില്ലാത്ത ഒരു കെണിയായി ജീവിതം അനുഭവപ്പെട്ടുതുടങ്ങി: വിഷാദവും ഉന്മാദവും നിറഞ്ഞ മനസ്സിൻ്റെ ഒരു ആത്മകഥനം

അച്ചാച്ചൻ പോയി, അമ്മമ്മ പോയീ, അമ്മ പോയീ, അച്ഛൻ പോയീ… എല്ലാരും പോയീ, ഞാനും പൂവ്വാന്ന് കുമ്മായത്തൂണിൽ ചാരിയിരുന്ന് പാടിപ്പാടിയുറങ്ങിപ്പോകുന്ന പെറ്റിക്കോട്ടുപ്രായത്തിലുള്ള ഒരു പെൺ കുട്ടി! അമ്മ പറഞ്ഞുമാത്രമറിഞ്ഞ എൻ്റെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു ചിത്രമാണിത്. വിരഹവും അനാഥത്വ വും അരക്ഷിതാവസ്ഥയും വിഷാദ വും കൂടപ്പിറപ്പായ ഒരുവൾ. അച്ഛ ന്റെയും അമ്മയുടെയും ബൈപോ ളാർ ജീവിതാവസ്ഥകളാണ് ബാല്യ- കൗമാരങ്ങളിൽ ഒരു വലിയ അളവിൽ എന്റെയും ജീവിത ഗതിവിഗതിക ളെ നിർണ്ണയിച്ചത്.

‘സീനുപ്പെണ്ണിനെ തൊട്ടുകളിച്ചാ ൽ അക്കളിയിക്കളി തീക്കളിയാണെ’ ന്ന് ഉന്മാദത്തിൻ്റെ വരമ്പുകളിൽനിന്ന് ചിത്തഭ്രമത്തിലേക്ക് വഴുതുന്ന, ഇട ക്കാലങ്ങളിൽ വിഷാദത്തിലേക്കു പൂ ണ്ടുപോകുന്ന അച്ഛനാണ്! അവസാന യാത്രയുടെ തെളിഞ്ഞ ചിത്രങ്ങൾ Pachakuthira Digital Editionമാത്രമാണ് അച്ഛൻ. എനിക്കുള്ള ഓർമ്മകൾ. എനിക്ക് ആറു വയ സ്സുള്ളപ്പോൾ, 1986-ലാണ് അച്ഛൻ മരണം സ്വയം വരിച്ചത്. കനത്ത വി ഷാദത്തിന്റെ പാരമ്യത്തിലായിരുന്നു മരണത്തിലേക്കുള്ള ആ ആണ്ടിറ ങ്ങൽ. ഒരിക്കലും കരകയറാനാവാ ത്ത ഒരാഴത്തിലേക്കു സ്വയം എടു ത്തെറിഞ്ഞുകൊണ്ട് സ്വന്തം ജീവിതാ വസ്ഥയെ പ്രതീകാത്മകമായി രേഖ പ്പെടുത്താൻ ശ്രമിച്ചതാവാം അച്ഛൻ. അത്ഭുതമെന്നു പറയട്ടെ, അച്ഛന്റെ മരണം നടന്ന ആ വൈകുന്നേരം മുതൽ അച്ഛൻ്റെ സംസ്‌കാരം വരെ യുള്ളതും മരണവീടിൻ്റേതുമായ വി ശദാംശങ്ങൾ ഏറക്കുറെ എന്റെ ഓർമ്മയിലുണ്ട്. അക്കാലത്തേതായി മറ്റൊന്നും ഞാൻ ഓർക്കുന്നില്ല. കുട്ടി യായിരുന്നതിനാൽതന്നെ അച്ഛന്റെ വിഷാദത്തെക്കുറിച്ച് അക്കാലത്തെ നിക്ക് ഒരറിവുമുണ്ടായിരുന്നില്ല. വള രെ വൈകി പില്ക്കാലത്ത് മാത്രം ഞാൻ തിരിച്ചറിഞ്ഞ ഒരു യാഥാർ ത്ഥ്യമായിരുന്നു അത്. എൺപതുകളിൽ മലയാളസിനിമയുടെ വെള്ളി ത്തിരകളിൽ വിഷാദസാന്ദ്രമായ വേ ഷങ്ങൾ പകർന്നാടിയ വേണു നാഗ വള്ളിയുടെ ഛായയായിരുന്നു അച്ഛ നെന്ന് അമ്മ എപ്പോഴും ഓർമ്മിക്കാ റുണ്ട്. അമ്മയുടെ പ്രേമവായ്‌പുള്ള ഓർമ്മകളുടെ കൂട്ടുപിടിച്ച് സ്ക്രീനിൽ വേണു നാഗവള്ളിയെ കാണു മ്പോഴെല്ലാം അധികം കാണാതെയും അറിയാതെയും പോയ എൻ്റെ അച്ഛ നെന്നു സങ്കല്പിച്ച് ഗൂഢമായി ആന ന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യാറുണ്ട്. ഏറ്റവും വേണ്ടപ്പെട്ട ആ ഒന്ന് കൂടെയില്ലാത്തത് കാരണമുണ്ടായ ശൂന്യതയായിരുന്നു കുട്ടിക്കാ ലത്തെ ഏറ്റവും കഠിനവും സങ്കടകര വുമായ അനുഭവം. അച്ഛനില്ലാത്ത കുട്ടികൾ എന്ന ചുറ്റിൽനിന്നുമുള്ള സഹതാപവർഷങ്ങൾ എന്നെയും സഹോദരിയെയും ചെറുതല്ലാതെ അംഗപരിമിതരാക്കിയിട്ടുണ്ട്. അച്ഛൻ മരിച്ച് ഏറെക്കഴിഞ്ഞിട്ടും എപ്പോഴോ ഒരിക്കൽ കണ്ട സ്വപ്‌നത്തിൻ്റെ ഓർ മ്മയിൽ തെക്കുഭാഗത്തെ ആകാശമ ടക്കുകൾക്കിടയിലെവിടെനിന്നോ എ ന്നെ കട്ടെടുക്കാൻ അച്ഛൻ വന്നേക്കു മെന്ന് അത്ര ചെറുതല്ലാത്ത ചെറുപ്പ ത്തിലും ഞാൻ ആവർത്തിച്ചാവർ ത്തിച്ച് കിനാവ് കാണുമായിരുന്നു! രോഗാതുരമായ ഒരു മനസ്സ് അന്നേ എന്നിലുണ്ടായിരുന്നുവെന്ന് ആത്മാ ന്വേഷിയായ ഞാൻ പിന്നീട് തിരിച്ചറിയുകയായിരുന്നു.

പൂര്‍ണ്ണരൂപം 2024 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

Comments are closed.