സാഹിത്യശ്രീ അവാർഡ് പ്രഖ്യാപിച്ചു
സാഹിത്യ പ്രവർത്തക സ്വാശ്രയസംഘത്തിന്റെ 2023-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യത്തിനുള്ള സാഹിത്യശ്രീ അവാർഡ് ഡോ. റോസ് മേരി ജോർജ് പി. എഴുതിയ നാടകം രാഷ്ട്രീയം കെ. രാമകൃഷ്ണപിള്ള എന്ന കൃതിക്കും ആനന്ദൻ ചെറായി സ്മാരക ബാലസാഹിത്യ കവിതാ സമാഹാരത്തിനുള്ള അവാർഡ് പ്രേമജ ഹരീന്ദ്രന്റെ പൂമാലയ്ക്കും പുത്തൻവേലിക്കര സുകുമാരൻ സ്മാരക ബാലസാഹിത്യ ഒറ്റക്കഥാമത്സരത്തിൽ ശ്രീകല മേനോന്റെ ശബരിയുടെ ലോകം എന്ന കഥയ്ക്കും നൽകും. മെയിൽ നടക്കുന്ന വാർഷികസമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകും.
Comments are closed.