DCBOOKS
Malayalam News Literature Website

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍: പ്രൊഫ. സി. പി. റോയി

മെയ് ലക്കം പച്ചക്കുതിരയില്‍

മുല്ലപ്പെരിയാര്‍ വിഷയത്തിലെ രാഷ്ട്രീയവും അതിനു പിന്നിലെ സങ്കുചിത താല്‍പര്യങ്ങളും, കരാറില്‍ കേരളത്തിന് വിഘാതമായി നില്‍ക്കുന്ന കാര്യങ്ങളും എന്തൊക്കെയാണ്? കേരളത്തില്‍ അധികമാരും കണ്ടിട്ടില്ലാത്തതും എന്നാല്‍ സ്ഥിരം ചര്‍ച്ച ചെയ്യപ്പെടുന്നതുമായ, രണ്ടു കാലഘട്ടങ്ങളില്‍ എഴുതപ്പെട്ട മുല്ലപ്പെരിയാര്‍ പാട്ടക്കരാറുകളുടെ പൂര്‍ണ്ണരൂപം വായിക്കൂ.

കേരളത്തില്‍ അധികമാരും കണ്ടിട്ടില്ലാത്തതും എന്നാല്‍ നാം പലപ്പോഴും ചര്‍ച്ചചെയ്യുന്നതുമായ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 1886 ഒക്ടോബര്‍ 29-നാണ് നിലവില്‍ വന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാജാവ് തിരുവിതാംകൂറിന്റെ പെരിയാര്‍ നദിയിലെ വെള്ളം ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് പ്രോവിന്‍സിന് നല്കാന്‍ Pachakuthira Digital Editionതയ്യാറായത്. കരാര്‍ ഒപ്പുവച്ച കാലം മുതല്‍ തര്‍ക്കങ്ങളും ആരംഭിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമായതോടുകൂടി കരാറിന്റെ പിന്‍തുടര്‍ച്ചക്കാര്‍ കേരളവും തമിഴ്‌നാടുമായി. 1947-ലെ ഇന്‍ഡിപെന്റന്‍സ് ആക്ട് അനുസരിച്ച് റദ്ദായ കരാര്‍ 1952 – ല്‍ തമിഴ്‌നാട് സുപ്രീംകോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചു.

ഈ കരാര്‍ 1970-ല്‍ സി. അച്യുത മേനോന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നിരുപാധികം പുതുക്കി നല്‍കി. തൊള്ളായിരത്തിതൊണ്ണൂറ്റിയൊന്‍പത് വര്‍ഷത്തെ ദീര്‍ഘകാല കരാര്‍ കാലാവധിപോലും അച്യുതമേനോന്‍ തയ്യാറായില്ല. കരാര്‍ ലംഘിച്ച് അനധികൃതമായി തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അവകാശംപോലും കേരളത്തിനുവേണ്ടി വാങ്ങിയില്ല. സര്‍ സി.പി. രാമസ്വാമി അയ്യര്‍ 1942 -ല്‍ ബ്രിട്ടീഷ് കോടതിയില്‍ നിന്ന്, വൈദ്യുതി ഉത്പാദനം കരാറിന്റെ ലംഘനമാണ് എന്നു പറഞ്ഞ് വിധി സമ്പാദിച്ചിരുന്നു. സര്‍ സി.പി യുടെ അത്രപോലും കേരളത്തിന് വേണ്ടി വാദിക്കാന്‍ അച്യുതമേനോന്‍ തയ്യാറായില്ല. ഈ കരാറില്‍നിന്ന് കേരളം ഒന്നും പഠിച്ചില്ലെന്നുമാത്രമല്ല, 1956-നുശേഷം എട്ട് ഡാമുകള്‍ കൂടി കേരളത്തിന്റെ മണ്ണില്‍ കെട്ടി തമിഴ്‌നാടിന് വെളളം കൊടുത്തുകൊണ്ടിരിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തിലെ രാഷ്ട്രീയവും അതിനു പിന്നിലെ സങ്കുചിത താത്പര്യങ്ങളും കരാറില്‍ കേരളത്തിന് വിഘാതമായി നില്‍ക്കുന്ന കാര്യങ്ങളും അവതരിപ്പിക്കുന്ന ഡാം 999+999, ‘മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങളും പരിഹാരവും’ എന്ന ടൈറ്റിലില്‍ ഈ ലേഖകന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ഇവിടെ കൊടുക്കുന്നത്.

കേരളത്തിന്റെ അധികമാരും കണ്ടിട്ടില്ലാത്തതും എന്നാല്‍ നാം പലപ്പോഴും ചര്‍ച്ച ചെയ്യുന്നതുമായ, മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പൂര്‍ണ്ണരൂപത്തില്‍ വായിക്കൂ,  2024 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

 

 

 

 

 

 

 

Comments are closed.