വനിതാ ആരാച്ചാരുടെ ജീവിതവഴികളിലൂടെ കെ ആർ മീരയ്ക്കൊപ്പം…
നിങ്ങള്‍ കെ ആർ മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവൽ വായിച്ചിട്ടുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നു കെ ആര്‍ മീരയുടെ കൂടെ
കൊല്‍ക്കത്തയിലേക്ക് സൗജന്യ യാത്രയ്ക്ക് അവസരം, കൂടാതെ മറ്റനവധി സർപ്രൈസുകളും. കൊല്‍ക്കത്തയുടെ പാശ്ചാത്തലത്തില്‍ കഥ പറയുന്ന ‘ആരാച്ചാര്‍‘ എന്ന നോവല്‍ അവിടുത്തെ ചരിത്രവും തെരുവുകളും ജീവിതരീതികളുമെല്ലാം വായനക്കാരനെ അനുഭവേദ്യമാക്കുന്നുണ്ട്. കറുത്തവരുടെ ലോകമായ ചിത്പൂരും മരണമൊഴുകുന്ന സ്ട്രാന്‍ഡ് റോഡും മരണചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്നതെരുവും ആലിപ്പൂര്‍ ജയിലും അവിടുത്തെ തൂക്കുമരവുമൊക്കെ വായനക്കാരന്‍ വായനയിലൂടെനീളം കാണാതെ കാണുന്നു. നോവൽ വായിച്ച ഏതൊരാളും ആ നഗരം ഒരുവട്ടം എങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിച്ചിട്ടില്ലേ? അതിനൊരു അവസരമാണ് പ്രിയപ്പെട്ട വായനക്കാർക്കായി ഡി സി ബുക്സ് ഒരുക്കുന്നത്.
അതിനായി നിങ്ങൾ ചെയ്യേണ്ടത്
👉 ഏപ്രില്‍ 26 മുതല്‍ മെയ് 15 വരെ റീലുകളായോ എഴുതിത്തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളായോ നിങ്ങളുടെ ‘ആരാച്ചാര്‍’ വായനയെ അവതരിപ്പിക്കാം
👉റീലുകള്‍/ വായനാനുഭവം #aaracharat50 എന്ന ഹാഷ്ടാഗില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുക ( റീൽ വീഡിയോയുടെ പരമാവധി ദൈർഘ്യം 40 സെക്കന്റിൽ കൂടാൻ പാടില്ല, വായനാനുഭവം 150 വാക്കുകളിൽ കവിയാതെ എഴുതണം )
👉പോസ്റ്റ് ചെയ്യുന്ന വീഡിയോസ് കെ ആർ മീരയുമായി കൊളാബ് ചെയ്തിരിക്കണം
👉തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് കെ ആര്‍ മീരയ്‌ക്കൊപ്പം ആരാച്ചാർ നോവലിന് പശ്ചാത്തലമായ കൊല്‍ക്കത്തയിലേക്ക് സൗജന്യ യാത്രയ്ക്ക് അവസരം
👉കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് കെ ആര്‍ മീരയുടെ കൈയ്യൊപ്പോട് കൂടിയ 1000 രൂപ വില മതിക്കുന്ന ബുക്കുകള്‍ സമ്മാനം
👉റീലുകൾ പോസ്റ്റ് ചെയ്യുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പബ്ലിക് ആയിരിക്കണം
കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര്‍ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.
Comments are closed.