സുധീര്‍ കക്കര്‍ അന്തരിച്ചു
ഇന്ത്യന്‍ മനോവിശ്ലേഷകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ സുധീര്‍ കക്കര്‍ അന്തരിച്ചു. വിപുലമായ പരിഭാഷകൾക്കു വിധേയരായ ഇന്ത്യൻ എഴുത്തുകാരിൽ പ്രമുഖനാണ് അദ്ദേഹം. ദ ഇന്നർ വേൾഡ്, ഷാമൻസ്, മിസ്റ്റിക് ആന്റ് ഡോക്ടേർസ്, ടെയിൽസ് ഓഫ് ലൗ, സെക്സ് ആന്റ് ഡേഞ്ചർ, ഇന്റിമേറ്റ് റിലേഷൻസ്, ദ അനലിസ്റ്റ് ആന്റ് മിസ്റ്റിക്, ദ കളേഴ്സ് ഓഫ് വയലൻസ് എന്നിവ പ്രധാന കൃതികളാണ്. ഇവയെല്ലാം ലോകത്തിലെ വിവിധ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സംസ്കാരം, മതം, നരവംശവിജ്ഞാനം എന്നീ രംഗങ്ങളെ മനോവിശ്ലേഷണത്തിനു വിധേയമാക്കുക വഴിയാണ് കക്കര്‍ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ‘അബോധം’ എന്ന സങ്കല്പനത്തില് അധിഷ്ഠിതമായി വികസിച്ചു വന്നിട്ടുള്ളതാണ് അദ്ദേഹത്തിന്റെ സമീപനം. വിപുലമായ പരിഭാഷകള്‍ക്കു വിധേയമായിട്ടുള്ള ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖനായ സുധീര്‍ കക്കറിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കലാപത്തിന്റെ നിറങ്ങള്‍’.
Comments are closed.