DCBOOKS
Malayalam News Literature Website

ലഹരിപിടിപ്പിച്ച കുറേ മനുഷ്യർ…

ലിജീഷ് കുമാറിന്റെ ‘കഞ്ചാവ്’ എന്ന പുസ്തകത്തിന് രോഷിത്ത് ശ്രീപുരി എഴുതിയ വായനാനുഭവം

ഗിരീഷ് പുത്തഞ്ചേരി പണ്ടൊരഭിമുഖത്തിൽ പറഞ്ഞു “ഒരിക്കൽ ഞാൻ യേശുദാസ് ആവാൻ ആഗ്രഹിച്ചു പിന്നെയൊരിക്കൽ വയലാറാവാനും, അങ്ങനെ ഞാൻ ഗിരീഷ് പുത്തഞ്ചേരി ആയി” എന്ന് മനുഷ്യർ അങ്ങനെയാണ്… ഫാൻസ് എന്നൊക്കെ മറ്റുള്ളവരെ കളിയാക്കുന്ന ഓരോരുത്തരുടേയും മനസിലും ഉണ്ടാവും നിലവിട്ട് ഉള്ളിലൂടെ കടന്നുപോയ മറ്റൊരാൾ അവരെ ലഹരിപിടിപ്പിച്ച, അടിമുടിമാറ്റിയ ഒരു കൂട്ടം മനുഷ്യർ ലിജീഷ്കുമാറിൻറെ കഞ്ചാവ് പകരുന്നത് അത്തരത്തിലുള്ള ഓർമ്മകളുടെ ,ആരാധനയുടെ ലഹരിയാണ്..

നമ്മൾ ആഗ്രഹിച്ചജീവിതങ്ങളാണവരുടേത് നമ്മുടെ രഹസ്യകാമനകളും സ്വപ്നസാക്ഷാത്കാരങ്ങളുമാണവർ നമ്മൾ പഠിക്കാൻശ്രമിച്ച Textപുസ്തകങ്ങൾ ഏറിയും കുറഞ്ഞും അവരായി ജീവിക്കാനും ,അത്പറ്റാത്തപക്ഷം കണ്ണാടിക്കുമുന്നിൽ അവരായഭിനയിക്കാനും നാംശ്രമിച്ചിട്ടുണ്ടാവും… പ്രണയത്തിൻറെ,സിനിമയുടെ ,ക്രിക്കറ്റിൻ്റ ,സംഗീതത്തിൻറെ രതിയുടെ രാഷ്ട്രീയത്തിൻ്റ തുടങ്ങി..ജീവിതത്തിൻറെ വിവിധ കോണുകളിലെ പുകയുന്ന ലഹരികളെ ഉള്ളിലുറഞ്ഞു നിറക്കുന്ന അതിമാനുഷർ.. മോഹൻലാൽ തുടങ്ങി മഹുവാ മൊയ്ത്രവരെ അത്തരത്തിലുള്ള ഇരുപത്തഞ്ചോളം ലഹരിപിടിപ്പിച്ച മനുഷ്യരെ കുറിച്ചാണ് ഈ പുസ്തകംപറയുന്നത്..

പക്ഷേ ഒരാളുടെ കഥപറയുമ്പോൾ കൂടെ മൂന്നിലധികം പേരുടെ കഥപറയുന്ന കെ.എൽഫ് ലേയും ഇതര സാഹിത്യവേദികളിലേയും “ലിജീഷ്കുമാർ സ്റ്റൈൽ” പുസ്തകത്തിലൂടെ നീളം കാണാം.. അദ്ദേഹം ആഞ്ജലീനയുടെ മുലകളെകുറിച്ചു പറയുമ്പോൾ വൈക്കം മുഹമ്മദ്ബഷീറിലേക്കും.. ടാഗോറിനെക്കുറിച്ചു പറയുന്നതിൻറെ അടുത്തനിമിഷം മാമുക്കോയയിലേക്കും വാക്കുകളെ തള്ളിയിടുന്നൊരു മാജിക്കുണ്ട്. വായനക്കാരനെ ഒറ്റ നിമിഷംകൊണ്ട് മറ്റൊരുലോകത്തിൻറെ വക്താവാക്കുന്ന മനോഹാരിത.  അത്തരത്തിൽ ചുള്ളിക്കാടിനെക്കുറിച്ച് പറഞ്ഞ് തുടങ്ങി സുരാസുവിലവസാനിക്കും ധോണിയുടെ കൂടെ വിവിഎസ് ലക്ഷമൺ വരും.. ഗാംഗുലിയും നഗ്മയും ഒരുമിച്ചും നടക്കും..

പല അധ്യായങ്ങൾക്കും വരികൾക്കുമിടയിൽ മറ്റനേകം ചെറിയകഞ്ചാവുചെടികളും വന്നുപോകും എന്തുകൊണ്ട് കഞ്ചാവ് നിയമപരിധിയിലെ ലഹരിയാവുന്നില്ല എന്നതിൻറെ പറയപ്പെടുന്നകാരണം അത് ഒരേ അളവിലയാലും ഓരോരുത്തരിലും ഉണ്ടാക്കുന്ന ഭ്രമത്തിന് പരിധികൾ നിർണയിക്കാനാവില്ലഎന്നതാണ് .. ചിലരിലത് ചെറിയ മയക്കമാണെങ്കിൽ ചിലരിലത് ഹലൂസിനേഷൻ മുതൽ runamok വരെ ഉണ്ടാക്കാം അങ്ങനെ ചിന്തിച്ചാലും ഇതിൽ പറയുന്ന പലരും എന്നിലും ഏറിയും കുറഞ്ഞുമാണ് ലഹരിയുണ്ടാക്കിയത് എന്ന തോന്നലാണെനിക്ക്.

പ്രഭുദേവ ചെറിയൊരാനന്ദമാണെങ്കിൽ മോഹൻലാൽ തികഞ്ഞ ഉൻമാദമാണ്.. ആൻറൈസ് ഉറക്കമില്ലായ്മയാണ് തന്നതെങ്കിൽ ഐശ്വര്യാറായ് സൗന്ദര്യാലസ്യമാണ്.. അങ്ങനെയങ്ങനെ എന്തുകൊണ്ട് ഇങ്ങനൊരുപേര് എന്നതിൽ നിന്നും ,ഇതല്ലാതെ മികച്ച മറ്റൊരു പേരി പുസ്തകത്തിന് നൽകാനില്ല എന്നൊരു കാഴ്ച്ചപ്പാടിലേക്ക് ഓരോ അധ്യായവും നമ്മളെ കൊണ്ടെത്തിക്കും. പുസ്തകാവസാനം സ്വന്തം ലഹരികളുടെ കൂട്ടത്തിലേക്ക് ഓരോ വായനക്കാരനും ഒരു പേര് കൂടെ എഴുതിച്ചേർത്തുപോകും.. അത് ലിജീഷ് കുമാർ എന്ന് തന്നെയായിരിക്കും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട്-ഫേസ്ബുക്ക്

Comments are closed.