കടമ്മനിട്ടയുടെ ജന്മവാര്‍ഷികദിനം
1935 മാര്‍ച്ച് 22ന് പത്തനംതിട്ട കടമ്മനിട്ടയില്‍ ജനിച്ചു. എം ആര് രാമകൃഷ്ണപ്പണിക്കര്‍ എന്നാണ് ഔദ്യോഗിക നാമം. കോളജ് പഠനത്തിനുശേഷം കൊല്‍ക്കത്തയ്ക്കും പിന്നീട് ചെന്നൈയിലേയ്ക്കും പോയി. തപാല്‍ വകുപ്പില്‍ ഓഡിറ്റ് വിഭാഗത്തില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് 1967 മുതല്‍ 1992 വരെ തിരുവനന്തപുരത്ത് താമസമാക്കി. 1965ലാണ് ആദ്യ കവിതയായ ‘ഞാന്‍’ പ്രസിദ്ധീകരിക്കുന്നത്. 1976ല്‍ ആദ്യപുസ്തകം ഇറങ്ങി. 75ല്‍പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുറത്തി, കടമ്മനിട്ട, കിരാതവൃത്തം, ശാന്ത, കണ്ണൂര്‍കോട്ട, പുരുഷസൂക്തം, കടമ്മനിട്ടയുടെ കവിതകള്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടിഞ്ഞൂല്‍ പൊട്ടന്, മിത്രതാളം, വെളളിവെളിച്ചം എന്നിവയാണ് പ്രധാന കവിതാഗ്രന്ഥങ്ങള്‍. ഗോദായെ കാത്ത്, സൂര്യശില എന്നീ വിവര്‍ത്തന കൃതികളും എഴുതിയിട്ടുണ്ട്. 2008 മാർച്ച് 31ന് കടമ്മനിട്ട അന്തരിച്ചു.
Comments are closed.