കവിതയ്ക്കായി ഒരു ദിവസം
മാര്‍ച്ച് 21 ലോക കവിതാ ദിനം.. കവിതയുടെ വിവര്‍ണ്ണനാതീതമായ പ്രസക്തിയും അതുള്‍ക്കൊള്ളുന്ന സാംസ്ക്കാരികമായ പ്രചോദനവും ഉണര്‍വും ഔന്നത്യവുമൊക്കെ പ്രചരിപ്പിക്കുകയുമാണ് മാര്‍ച്ച് 21 എന്ന ലോക കവിതാദിനം. യുനെസ്ക്കോയുടെ ആഭിമുഖ്യത്തില്‍ 1999 മുതല്ക്കാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 21-ാം തീയതി ലോക കവിതാദിനമായി (World Potery Day) ആചരിക്കാന്‍ തീരുമാനിച്ചത്. . കാവ്യരചന, വായന, ആസ്വാദനം, പ്രസാധനം, അധ്യാപനം എന്നിവ പ്രോല്‍സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ഈ ദിനാചരണം ല്ക്ഷ്യമിടുന്നത്. പ്രാദേശികവും , ദേശീയവും, അന്തര്‍ദേശീയവുമായ കാവ്യപ്രസ്ഥാനങ്ങളെ അംഗീകരിക്കാനും, അവയ്ക്ക് പ്രചോദനമേകാനും കൂടിയാണ് ഈ ദിനാചരണം എന്ന് യുനെസ്ക്കോ വ്യക്തമാക്കുന്നു. പല രാജ്യങ്ങളിലും ഈ ദിനം കൊണ്ടാടുന്നത് ഒക്ടോബര്‍ മാസത്തിലാണ്. റോമന്‍ കവിയായ വിര്‍ജിലിന്റെ ജനനം ഒക്ടോബറില്‍ കൊണ്ടാടപ്പെടാറുള്ളത് കോണ്ടാണിത്.
കവി ശബ്ദതില്‍ നിന്ന് വ്യുല്പന്നമായ ഭാവനാമമാണു കവിത. കവി സൃഷ്ടിയുടെ ഗുണ ധര്‍മ്മം മാത്രമാണ് കവിത.ഗാനരൂപത്തില്‍ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അര്‍ത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്കാരമാണു കവിത അഥവാ കാവ്യം. അര്‍ത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തില്‍ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓര്‍മ്മയില്‍ നിറുത്താനും പദ്യരൂപങ്ങള്‍ കൂടുതല്‍ ഉചിതമാണു എന്നതിലൂടെ വ്യംഗ്യ ഭാഷയില്‍ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങള്ക്കു സൗന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നല്‍ നല്കുന്നവയാണ് കവിതകള്‍. ഇങ്ങനെ കവിതയെ പലരൂപത്തിലും ഭാവത്തിലും വര്‍ണ്ണിക്കാം. എന്നാല്‍ കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വോര്ഡ്സ് വര്‍ത്ത് ആണ് :
‘Potery is the spontaneous overflow of powerful emotions’. ‘അനര്‍ഗളമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കവിത’.
ഭാരതത്തെ സംബന്ധിച്ചിടത്തോളം കാവ്യപാരമ്പര്യം മഹത്തരമാണ്. ആദികാവ്യമായ രാമായണം രചിച്ച വാത്മീകിയില്‍ നിന്നും തുടങ്ങുന്നു നമ്മുടെ കാവ്പാരമ്പര്യം. ടാഗോള്‍, തുളസിദാസ്, അല്ലാമാ മുഹമ്മദ് ഇക്ബാല്‍..തുടങ്ങി മലയാളത്തിലെത്തുമ്പോള്‍ എഴുത്തച്ഛനിലാണ് ഉത്കൃഷ്ടമായ കാവ്യ പാരമ്പര്യത്തിന് തുടക്കമാകുന്നത്. പിന്നീട് ചെറുശ്ശേരി, നമ്പ്യാര്‍, പൂന്താനം തുടങ്ങി ആധുനിക കവിത്രങ്ങള്‍. ഒഎന്‍വി, വലയാര്‍, അക്കിത്തം, അയ്യപ്പപ്പണിക്കര്‍, കുഞ്ഞുണ്ണിമാഷ്, കടമ്മനിട്ട, ബാലചന്ദ്രന് ചുള്ളിക്കാട്, സച്ചിദാനന്ദന്, മധുസൂദനന് നായര്‍, മുരുകന് കാട്ടാക്കട, പി രാമന്, എസ് ജോസഫ്..ഇങ്ങനെ നീളുന്നു നമ്മുടെ കാവ്യഗരിമ..!
കവിതാസമാഹാരങ്ങള്ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.