എന്‍ പീതാംബരന് അന്തരിച്ചു
ജ്യോതിഷപുസ്തകങ്ങളിലൂടെ ശ്രദ്ധേയനായ എന്‍ പീതാംബരന് അന്തരിച്ചു.
ജ്യോതിഷം, ആയുര്‍വേദം, മന്ത്രശാസ്ത്രം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടുനില്ക്കുന്നു. മനുഷ്യനുണ്ടാകുന്ന വിവിധതരത്തിലുള്ള രോഗങ്ങളുടെ സ്വരൂപവും അവയുടെ സമയന്ധമായ സൂചനയും ജ്യോതിഷത്തിലൂടെ വ്യക്തിയുടെ ഗ്രഹനിലയുടെ സഹായത്തോടെ ഗ്രഹിക്കുന്നതെങ്ങനെ എന്ന് വസ്തുനിഷ്ഠമായും ലളിതമായും വിവരിക്കുന്ന പുസ്തകങ്ങള്‍ എന്‍ പീതാംബരന് രചിച്ചിട്ടുണ്ട്. ജ്യോതിഷപണ്ഡിതന്മാര്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജ്യോതിഷകാര്യങ്ങളില് തല്പരരായവര്ക്കും ഏറെ പ്രയോജനപ്പെടുന്ന കൃതികളാണ് എന്‍ പീതാംബരന്റേത്.
ഭാരതീയ ജ്യോതിശാസ്ത്ര പൈതൃകത്തിലെ വ്യത്യസത്വും അനന്യവുമായ ജ്ഞാനശാഖയാണ് നാഡീജ്യോതിഷം. ജാതക ഗണിതപദ്ധതിയില്‍ മറ്റ് ഗണനാസമ്പ്രദായങ്ങളേക്കാള് സൂക്ഷ്മമാണ് നാഡീജ്യോതിഷത്തിന്റെ വിശകലനരീതി. അതുകൊണ്ടു തന്നെ ഫലപ്രവചനത്തില്‍ കൂടുതല്‍ കൃത്യത കൈവരുത്താന്‍ ഈ ശാസ്ത്രത്തിനു കഴിയുന്നു. പൗരാണികമായ ഈ ദ്രാവിഡ ജ്യോതിഷപദ്ധതിയെ സമഗ്രമായി പരിചയപ്പെടുത്തുന്ന ആദ്യ മലയാള ഗ്രന്ഥവും ഇദ്ദേഹത്തിന്റേതാണ്. ഡി സി ബുക്സും ഡി സി ബുക്സ് മുദ്രണമായ ഡി സി സാധനയും ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്‍ പീതാംബരന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.