സി.എന്‍.ശ്രീകണ്ഠന് നായരുടെ ‘കലി’; നാടകം വായനയും ചര്‍ച്ചയും ഫെബ്രുവരി 5ന്
സി.എന്‍.ശ്രീകണ്ഠന് നായരുടെ ‘കലി’ എന്ന പുസ്തകത്തെ ആസ്പദമാക്കി എറണാകുളം പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന വായനയും ചര്‍ച്ചയും ഫെബ്രുവരി 5ന് വൈകുന്നേരം അഞ്ച് മണിക്ക് ലൈബ്രറി അങ്കണത്തില്‍ നടക്കും. പ്രൊഫ.എം.കെ.സാനു, പ്രൊഫ.എം. തോമസ് മാത്യു, ബാലചന്ദ്രന് ചുള്ളിക്കാട്, സി എന്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിക്കും.
‘കലി‘ വായനയില്‍ സജന ചന്ദ്രന്, സുരേഷ് നായര്‍, സുരേഷ് കൊച്ചി, ഷേര്‍ലി സോമസുന്ദരം, മഞ്ജുശ്രീ, ആശാദേവി എന്നിവര്‍ പങ്കെടുക്കും.
നമ്മുടെ കൊമേർഷ്യൽ-പ്രൊഫഷണൽ നാടകവേദിക്കോ അമച്വർ വേദിക്കോ പരിചിതമായ രംഗാവതരണരീതിക്ക് തീരെ യോജിക്കാത്ത ഒരു നാട്യക്രമം ആവശ്യപ്പെടുന്നതാണ് കലി. നമ്മുടെ ഈ പച്ചമണ്ണിലല്ല കലി അരങ്ങേറുന്നത്. യാഥാർത്ഥ്യത്തോടു വിടപറഞ്ഞ ഒരു ഭ്രമാത്മക ഭൂമികയിൽ അതിനൊത്ത രീതീകൃതമായ ശൈലിയിൽ പരീക്ഷിക്കപ്പെടേണ്ടതാണ് അത്. അതിനൊത്തവിധം പാകപ്പെട്ട ഒരു പ്രേക്ഷകസദസ്സും അത് ആവശ്യപ്പെടുന്നു. നാടകകൃതിയും സംവിധായകനും പ്രേക്ഷകനും ചേർന്ന ഒരു ത്രിപുടിയാണ് തിയേറ്റർ. ആ തിയേറ്റർ കേരളത്തിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
Comments are closed.