വൃദ്ധന്റെ പ്രണയകവിത
സച്ചിദാനന്ദന് എഴുതിയ കവിത ജനുവരി ലക്കം പച്ചക്കുതിരയില്‍
വര്‍ഷങ്ങളുടെ മൂടല്‍മഞ്ഞു വീണു
മങ്ങിയ മിഴികള്‍ കൊണ്ട്
ഞാന്‍ നിന്റെ മേഘരൂപത്തെ
ഉഴിയുന്നു
പേമാരിക്കുമുന്പുള്ള കാറ്റില്‍
ഇലകളെന്നപോലെ വിറയ്ക്കുന്ന
വിരലുകള്‍കൊണ്ട്
ഞാന്‍ നിന്നെ തലോടുന്നു
വേനലിലെ ഉഴവുചാല് പോലെ
ഉണങ്ങിവരണ്ട ചുണ്ടുകള്‍ കൊണ്ട്
ഞാന്‍ നിന്നെ ഉമ്മ വെയ്ക്കുന്നു
പൂര്‍ണ്ണരൂപം 2024 ജനുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.