‘പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്’ സ്വതന്ത്രമായി ജീവിക്കാനുള്ള മനുഷ്യന്റെ സാധ്യതകളെ ഇല്ലാതെയാക്കുന്നു: ലിജീഷ് കുമാര്‍
സ്വതന്ത്രമായി ജീവിക്കാനുള്ള മനുഷ്യന്റെ സാധ്യതകളെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ഇല്ലാതെയാക്കുന്നുവെന്ന് ലിജീഷ് കുമാര്‍. ‘കഞ്ചാവ്’ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കെ എല്‍ എഫ് വേദിയില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയില്‍വെച്ച് ബെന്യാമിനും ഉണ്ണി ആറും ചേര്‍ന്ന് പുസ്തകം പ്രകാശനംചെയ്തു.
ലിജീഷിനെ ലഹരിപിടിപ്പിച്ച മനുഷ്യരെക്കുറിച്ചുള്ള വിവരണമാണ് കഞ്ചാവിലുള്ളത്. മോഹന്‍ലാലിനെക്കുറിച്ചുള്ള വിവരണത്തോടെയാണ് പുസ്തകമാരംഭിക്കുന്നത്. അദ്ദേഹത്തെക്കൂടാതെ സാനിയ മിര്‍സ, ധോണി, ഐശ്വര്യ റായ്, ടൊവിനോ തോമസ് തുടങ്ങിയവരെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
പുസ്തകത്തിന്റെ പേരിലെ വ്യത്യസ്തതയെക്കുറിച്ച് സെഷനില്‍ ചര്‍ച്ചനടന്നു. അവനവന്റെ ശരികളാണ് ഓരോരുത്തരുടേയും കഞ്ചാവെന്ന് ജോസഫ് അന്നംകുട്ടി ജോസ് കൂട്ടിച്ചേര്‍ത്തു.
Comments are closed.