DCBOOKS
Malayalam News Literature Website

“AI സാമൂഹികപരിഷ്കരണത്തിന് കാരണമാകുന്നു”: ശാലിനി കപൂര്‍

നിര്‍മ്മിതബുദ്ധി സാമൂഹികപരിഷ്‌കരണത്തിന് വഴിയൊരുക്കുന്നു എന്നതുകൊണ്ടാണ് സാഹിത്യോത്സവങ്ങളില്‍ അവ ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് ശാലിനി കപൂര്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം എഡിഷന്റെ അവസാനദിവസം, വാക്ക് വേദിയില്‍ നടന്ന ‘AI for all: Unlocking India’s AI Potential: Opportunities and Challenges’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ശാലിനി കപൂര്‍. നിര്‍മ്മിതബുദ്ധിയെക്കുറിച്ച് നിലനില്‍ക്കുന്ന പേടി തന്നെയാണ് അതിന്റെ പ്രാധാന്യത്തിനും കാരണമാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡോ. അഷ്‌റഫ് എസ് മോഡറേറ്റ് ചെയ്ത സെഷനില്‍ ശാലിനി കപൂറിനോടൊപ്പം അങ്കുഷ് സബര്‍വാളും പങ്കെടുത്തു. നിര്‍മ്മിതബുദ്ധിയെ സംബന്ധിക്കുന്ന നൈതികതയെക്കുറിച്ച് അങ്കുഷ് സബര്‍വാള്‍ ചര്‍ച്ച ചെയ്തു. AI യുടെ സഹായത്തോടെ നമുക്ക് ചിന്തിക്കാനും, ഓര്‍ത്തുവെക്കാനും, കൂടുതല്‍ സൃഷ്ടികള്‍ നടത്താനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുസ്ഥിരവികസനത്തിന് AI സഹായിക്കുന്നുണ്ടെന്ന് അഷ്‌റഫ് എസ് നിരീക്ഷിച്ചു.

 

 

 

Comments are closed.