DCBOOKS
Malayalam News Literature Website

ഇന്ത്യൻകലകളിലെ കാമചിത്രീകരണത്തിന്റെ ചരിത്രം തിരഞ്ഞ് അൽക്ക പാണ്ഡെ

ഇന്ത്യന്‍കലകളിലെ കാമചിത്രീകരണത്തിന്റെ ചരിത്രവും സര്‍ഗാത്മക പ്രയോഗവും തിരഞ്ഞ സെഷനായിരുന്നു കെ എല്‍ എഫിന്റെ മൂന്നാം ദിനത്തില്‍ വേദി ഒന്നില്‍ നടന്നത്. Nayika And Kama: Indian erotica in Art എന്ന വിഷയത്തില്‍ എഴുത്തുകാരിയായ അല്‍ക്ക പാണ്ഡെ രാധിക അയ്യങ്കാറുമായി നടത്തിയ സംഭാഷണം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

സര്‍ഗാത്മക ചിത്രീകരണത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന പ്രണയത്തോടുള്ള കാഴ്ചപ്പാടുകളുടെയും പരസ്പരബന്ധിതമായ നിലനില്‍പ്പിനെ സ്പര്‍ശിച്ചുകൊണ്ടാണ് സെഷന്‍ മുന്നോട്ട് പോയത്.

സാമൂഹികമായ അരുതായ്മകളെ മറികടക്കാനും വൈകാരികതയെ കുറിച്ച് പുതിയൊരു ഭാഷ്യം മുന്നോട്ടുവയ്ക്കാനുമാണ് താന്‍ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുള്ളത് എന്ന് അല്‍ക്ക പാണ്ഡെ പറഞ്ഞു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.