DCBOOKS
Malayalam News Literature Website

ന്യൂജെൻ കുട്ടികളെ വളർത്താൻ മാതാപിതാക്കളുടെ കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട്: ഡോ: റ്റിസി മറിയം തോമസ്

പുതിയ തലമുറയിലെ കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കളുടെ കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഡോ: റ്റിസി മറിയം തോമസ്. മലയാളികളുടെ മാനസികക്ഷേമത്തെയും അവര്‍ നേരിടുന്ന പ്രശ്നങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ചര്‍ച്ചതുടങ്ങിയത്. ഭയം, ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയ നിഷേധാത്മകവികാരങ്ങള്‍ കോവിഡിന് ശേഷം ആളുകളില്‍ വര്‍ധിച്ചുവരുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.

‘മലയാളിയുടെ മനോലോകം’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ മാതാപിതാക്കളുടെ അപകടകരമായ ഇടപെടലുകളാണ് തൊപ്പിയെപ്പോലെയുള്ള ന്യൂജന്‍ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നതെന്ന് എഴുത്തുകാരി അഭിപ്രായപ്പെട്ടു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.