DCBOOKS
Malayalam News Literature Website

ഭാവനകള്‍ ചിറകുള്ള കുതിരകള്‍: ടി ഡി രാമകൃഷ്ണന്‍

ഏകാന്തതയാണ് സര്‍ഗാത്മകമായ ചിന്തകളുടെ ഉറവിടമെന്നും ഫാന്റസി കഥയെഴുത്തില്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്‍കുന്നുവെന്നും പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം ദിവസം ‘ഫാന്റസി ഫിക്ഷന്റെ നിര്‍വചനങ്ങള്‍ ഇട്ടിക്കോരയിലും നിരീശ്വരനിലും’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം നോവലിസ്റ്റായ വി ജെ ജയിംസ്, വി കെ ജോബിഷ് (മോഡറേറ്റര്‍) എന്നിവരും പങ്കെടുത്തു.

ഇടതുപക്ഷത്തിന്റെ ഇടതുപക്ഷത്ത് നില്‍ക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ എഴുത്തുകാരനാകുന്നതെന്നും ടി ഡി രാമകൃഷ്ണന്‍ പ്രസ്താവിച്ചു. ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന നോവലിന്റെ രണ്ടാം ഭാഗമായ ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’ എന്ന പുസ്തകം ഉടന്‍ വിപണിയില്‍ എത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിശ്വാസത്തിന്റെ പേരിലാണ് ലോകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. നിരീശ്വരന്‍ എന്ന അദ്ദേഹത്തിന്റെ കഥയില്‍ ‘നിരീശ്വരന്‍’ എന്നതുകൊണ്ട് സകല ഈശ്വരന്മാര്‍ക്കും മുകളിലുള്ള ഒരു ശക്തിയെയാണ് ഉദ്ദേശിച്ചതെന്നും വി ജെ ജയിംസ് പറഞ്ഞു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.