DCBOOKS
Malayalam News Literature Website

ജാതി എന്നത് അഭിമാനിക്കേണ്ട കാര്യമല്ല: മനോജ്‌ മിത്ത


ജാതി എന്നത് അഭിമാനിക്കേണ്ട കാര്യമല്ലെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മനോജ് മിത്ത. മുന്‍കാല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന തീവ്രമായ ജാതിവ്യവസ്ഥകള്‍ക്ക് സാക്ഷിയായ ഒരു സ്ഥലം എന്നതിനാല്‍ കോഴിക്കോട് വച്ച് നടക്കുന്ന ഏഴാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ തന്റെ ‘കാസ്‌റ് പ്രൈഡ്: ബാറ്റല്‍സ് ഫോര്‍ ഇക്വാലിറ്റി ഇന്‍ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു.

ഇത്തരത്തിലുള്ള ഒരു പുസ്തകം എഴുതാന്‍ പ്രചോദനമായതെന്താണെന്ന സ്മിത പ്രകാശിന്റെ ചോദ്യത്തിന്, താന്‍ വളരെ അപ്രതീക്ഷിതമായാണ് ഇത്തരത്തില്‍ പുസ്തകം എഴുതാന്‍ ഇടയായതെന്നും, ദളിത് സമൂഹം അഭിമുഖീകരിക്കുന്ന കൂട്ടആക്രമണത്തെക്കുറിച്ച് എഴുതാനായിരുന്നു വിചാരിച്ചിരുന്നതെന്നും, എന്നാല്‍ ഇന്ന് സമൂഹത്തില്‍ നടക്കുന്ന ജാതിയെ സംബന്ധിച്ച നിയമവാഴ്ചയെക്കുറിച്ചുള്ള ഘടനാപരമായ പക്ഷപാതത്തിന്റെ ഉറവിടത്തെ ക്കുറിച്ചും, യാഥാര്‍ത്ഥ്യവും അംഗീകാരവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുമുള്ള അന്വേഷണത്തില്‍ നിലവിലുള്ള സാഹിത്യങ്ങളില്‍നിന്നും തനിക്ക് ഒന്നും തന്നെ ലഭിക്കാത്തതാണ് ഇത്തരമൊരു പുസ്തകം എഴുതുന്നതിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഛത്രപതി ശിവജിയുടെ ക്ഷത്രിയേതര പദവി കാരണം ജാതിവിവേചനം നേരിട്ട അനുഭവം ഉദ്ധരിച്ച്, ജാതിയും നിയമവ്യവസ്ഥയും തമ്മിലുള്ള കാര്യമായ ഇടപെടലിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

ജാതിഘടനകളുടെ ചരിത്രപരവും സമകാലികവുമായ വശങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ട്, അദ്ദേഹം നിരന്തരമായ അനീതിക്ക് ഊന്നല്‍ നല്‍കുകയും ജാതിബോധത്തിന്റെ എക്കാലത്തെയും സാന്നിധ്യം വ്യക്തമാക്കുന്നതിന് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
മുന്‍ കാലങ്ങള്‍ക്ക് സമാനമായ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍, സമൂഹത്തിന്റെ വലിയൊരു ഭാഗം സാമൂഹിക ഇടപെടലുകള്‍ക്ക് അയോഗ്യരായി കണക്കാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. നിയമപരമായ മാറ്റങ്ങളുണ്ടായിട്ടും, ജാതി വിവേചനത്തിന്റെ ശാശ്വതസ്വഭാവത്തിന് മാറ്റം സംഭവിക്കുന്നില്ല എന്നും അദ്ദേഹം അടിവരയിടുന്നു. അവസാനമായി ‘നിയമം മനോഭാവത്തെ മാറ്റുന്നില്ല’ എന്നും മിത്ത കൂട്ടിച്ചേര്‍ത്തു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.