DCBOOKS
Malayalam News Literature Website

മലയാളികള്‍ ഒരു ജനിതകമുദ്രയല്ല

ജനിതകഘടന എന്നു പറയുന്നത് അനേകം കണ്ണികളാല്‍ നിറഞ്ഞ് സങ്കീര്‍ണമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്, അതില്‍ ഒരു കണ്ണിയില്‍ മാറ്റം വരുമ്പോള്‍ ജനങ്ങള്‍ തമ്മില്‍ ജനിതകവ്യത്യാസം വരുന്നുവെന്ന്  എതിരന്‍ കതിരവന്‍. ഡി എന്‍ എ- യിലൂടെയാണ് മനുഷ്യവശംത്തിന്റെ കണ്ണി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

മലയാളിയുടെ ശരീരഘടന, സ്വഭാവം എന്നിവ നിര്‍ണയിക്കുന്നത് പൂര്‍ണമായും ജനിതകത്തിലൂടെയാണ്. എന്നാല്‍ ഇന്ന് അതില്‍ ചെറിയ ചെറിയ വ്യത്യാസങ്ങള്‍ വന്നുതുടങ്ങി. അത് മനുഷ്യസമൂഹത്തിനെ വലിയ മാറ്റത്തിലേക്ക് വഴിതെളിച്ചു.

ഇന്ത്യന്‍വ്യവസ്ഥ എന്നത് ജാതിയായതുകൊണ്ട് നാം പലപ്പോഴും ജാതി ഒരു വംശീയമായാണ് കണക്കാക്കുന്നത്. കേരളചരിത്രത്തില്‍ ജാതിസമൂഹങ്ങള്‍ തമ്മില്‍ വംശീയമായിട്ട് ഒരു ബന്ധമുണ്ട്. ഇവരെല്ലാം ഒരു വ്യത്യസ്ത വംശക്കാരാണെന്ന അഭിപ്രായം ഉന്നയിക്കപ്പെട്ടു. നിറത്തിലും മതത്തിലുമുള്ള വ്യതിയാനം മുഴുവന്‍ പൊളിച്ചുകളയാവുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.