ആൽബ്രെഷ്റ്റ് ഫ്രെൻസ് അന്തരിച്ചു; വിടവാങ്ങിയത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സംഭാവനകൾ ലോകശ്രദ്ധയിലെത്തിച്ച പ്രതിഭ
ആദ്യ മലയാളം – ഇംഗ്ലീഷ് നിഘണ്ടുവിന് രൂപം നല്‍കിയ ചരിത്രകാരനും ഭാഷാപണ്ഡിതനുമായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സംഭാവനകൾ ലോകശ്രദ്ധയിലെത്തിച്ച ആൽബ്രെഷ്റ്റ് ഫ്രെൻസ് (86) ജർമനിയിലെ സ്റ്റുട്‌ഗാർട്ടിൽ അന്തരിച്ചു. തലശ്ശേരിയിൽ നിന്ന് ഗുണ്ടർട്ടിന്റെ കയ്യെഴുത്തുപ്രതികൾ കണ്ടെടുത്ത് ജർമനിയിൽ പ്രസിദ്ധീകരിച്ചത് ഫ്രെൻസായിരുന്നു.
മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷയാക്കി ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളം- ഇംഗ്ലീഷ് നിഘണ്ടു, മലയാള ഭാഷാവ്യാകരണം, കേരളോല്‍പ്പത്തി, കേരളപ്പഴമ, വജ്രസൂചി തുടങ്ങി നിരവധി കൃതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരായിരം പഴഞ്ചൊല്‍ എന്ന പഴഞ്ചൊല്‍ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്.
Comments are closed.