കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2024; കര്ട്ടന് റെയ്സര്‍ നടത്തി
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ കര്ട്ടന് റെയ്സര്‍ ന്യൂഡല്‍ഹി ലോധി എസ്റ്റേറ്റില്‍ നടന്നു. ശശി തരൂര്‍ എം.പി, തുര്‍ക്കി അംബാസിഡര്‍ ഫിറാത് സുനേല്‍ ഉള്‍പ്പെടെ പത്തോളം രാജ്യങ്ങളുടെ എംബസികളില്‍ നിന്നുള്ള പ്രതിനിധികള്‍, സാമൂഹിക-സാഹിത്യ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിന്റെ ഭാഗമായി. ഓര്‍ഹന്‍ പാമുക്കിനെയും എലിഫ് ഷെഫാക്കിനെയും ലോക സാഹിത്യത്തിന് സമ്മാനിച്ച തുര്‍ക്കിയാണ് ഇത്തവണത്തെ അതിഥി രാജ്യം. തുര്‍ക്കി റിപ്പബ്ലിക്കിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയാകും.
കെ എല്‍ എഫ് ഏഴാം പതിപ്പ് 2024 ജനുവരി 11, 12, 13, 14 തീയതികളില്‍ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും. മുന്‍ പതിപ്പുകളില്‍ നിന്ന് വേറിട്ട് നില്ക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നാന്നൂറിലധികം എഴുത്തുകാര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
Comments are closed.