ദൈവം ഒരു സുഹൃത്ത് ആയിരിക്കണം!
ജയമോഹന്റെ ‘മാടൻമോക്ഷം’ എന്ന നോവലിനെക്കുറിച്ച് എല്‍ എല്‍ നിത്യ ലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് (കടപ്പാട്, റീഡേഴ്‌സ് സ്‌ക്വയര്‍)
ജാതി-മത- വർഗ്ഗീയ ശക്തികൾ എങ്ങനെയാണ് ദൈവങ്ങളെ തങ്ങളുടെ ചേരിയിലേക്ക് ചേർക്കുന്നതെന്ന വസ്തുതയെ പരിഹാസരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന നോവലാണ് ജയമോഹന്റെ “മാടൻമോക്ഷം”.
“ദൈവമാണെങ്കിലും മനുഷ്യൻ തന്നാലേ ബലി സ്വീകരിക്കാൻ പാടുള്ളൂ. ദൈവത്തെക്കാൾ വലുതാണ് കീഴ്വഴക്കം. കീഴ് വഴക്കങ്ങളെ തീരുമാനിക്കാനുള്ള അവകാശം മനുഷ്യനുള്ളതാണ്.” മതങ്ങളും മതങ്ങളിലെ നിയമങ്ങളും മനുഷ്യനാണ് ഉണ്ടാക്കിയെടുത്തതെന്ന് വളരെ കൃത്യമായി എഴുത്തുകാരൻ കുറിച്ചിരിക്കുന്നത് ഈ വരികളിലൂടെ കാണാൻ സാധിക്കും. വർത്തമാനകാല ഇന്ത്യയിലെ വർഗീയ ശക്തികളുടെ ഇടപെടലുകളും അത് സമൂഹത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നതും പുസ്തകത്തിൽ ശക്തമായ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
ദൈവമെന്നത് ഒരു സുഹൃത്ത് ആയിരിക്കണമെന്ന ആശയത്തെ, ഭയ-ഭക്തി ബഹുമാനങ്ങളെ ഇടകലർത്തി പിറകിലേക്ക് വലിച്ച്, ദൈവത്തെ അടുത്ത് നിന്ന് കാണാനും തൊടാനും മറ്റും ചിലർക്കേ സാധിക്കൂ, മറ്റ് ചിലർ മാറി നിൽക്കണം എന്ന ആശയത്തിലേക്ക് അടിച്ചേൽപ്പിക്കുന്നത് എങ്ങനെയെന്ന് ഈ നോവൽ നമ്മോട് പറയുന്നു.
ആരാധനാലയങ്ങളിലേത് വെറും പ്രതിമകളാണെന്നും യഥാർത്ഥ ദൈവം തന്നെ സുഹൃത്താക്കി വച്ചിരിക്കുന്ന മനുഷ്യർക്കൊപ്പം ഊരു ചുറ്റലിലാണെന്നും കൂടി ‘മാടൻ മോക്ഷം’ പറഞ്ഞ് വയ്ക്കുന്നുണ്ട്.
ജയമോഹന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.