കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2024; സ്വാഗതസംഘം രൂപീകരണയോഗം നടന്നു
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന് കോഴിക്കോട് കടപ്പുറം വീണ്ടും ഒരുങ്ങുകയാണ്. സാഹിത്യോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരണയോഗം കോഴിക്കോട് അളകാപുരി കാർത്തിക ഹാളിൽ ചേർന്നു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ് സ്വാഗത സംഘരൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. എ പ്രദീപ് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ എ കെ അബ്ദുൾ ഹക്കിം സ്വാഗതം പറഞ്ഞു. രവി ഡിസി കെ എൽ എഫ് വിശദീകരണം നടത്തി. കെ.വി.ശശി, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്. ജയശ്രീ, കൃഷ്ണകുമാരി, കെ രേഖ എന്നിവർ സംസാരിച്ചു. എ വി ശ്രീകുമാർ നന്ദി പറഞ്ഞു. 2024 ജനുവരി 11 മുതല്‍ 14 വരെ കോഴിക്കോട് ബീച്ചിലാണ് കെഎൽഎഫ് ഏഴാംപതിപ്പ് അരങ്ങേറുന്നത്.
ഭാരവാഹികൾ ചെയർമാൻ- എ പ്രദീപ് കുമാർ, ജന.കൺവീനർ- എ കെ അബ്ദുൾ ഹക്കിം, പ്രോഗ്രാം കൺവീനർ- കെ വി ശശി, ഫെസ്റ്റിവൽ ഡയറക്ടർ- സച്ചിദാനന്ദൻ, ചീഫ് ഫെസിലിറ്റേറ്റർ- രവി ഡിസി
Comments are closed.