ബഹ്റിന് അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 9 മുതല്‍
വായനയും എഴുത്തും ആഘോഷമാക്കിയ ആയിരക്കണക്കിന് പുസ്തകസ്നേഹികളുടെ സംഗമവേദിയാകാന്‍ ബഹ്റിന് അന്താരാഷ്ട്ര പുസ്തകമേള. ബഹ്റിന് കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന പുസ്തകമേളയ്ക്ക് നവംബര്‍ 9ന് തിരിതെളിയും. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ വരവേല്‍ക്കാനായി ഒരുങ്ങുന്നത്. കഥയും കവിതയും ചര്‍ച്ചയുമായി ബഹ്റിനിലെ സാഹിത്യാസ്വാദകര്ക്കൊപ്പം നിരവധി പ്രമുഖരും അതിഥികളായി എത്തും. പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കാനും അവരുടെ സാഹിത്യവിശേഷങ്ങള്‍ നേരിട്ടറിയാനും വായനക്കാര്‍ക്ക് അവസരമുണ്ട്.
പി എസ് ശ്രീധരന് പിള്ള, എം എ ബേബി, മുരളി തുമ്മാരുകുടി, ഷെഫ് സുരേഷ് പിള്ള, വി ജെ ജയിംസ്, സാഗരിക ഘോഷ്, സന്തോഷ് ജോര്‍ജ് കുളങ്ങര, രാവുണ്ണി, എം വി നികേഷ് കുമാര്‍ തുടങ്ങിയവര്‍ വ്യത്യസ്ത ദിവസങ്ങളില്‍ വിവിധ സെഷനുകളിലായി സദസ്സുമായി സംവദിക്കും. നവംബര്‍ 18ന് പുസ്തകോത്സവം സമാപിക്കും.
ഏവർക്കും സ്വാഗതം
Comments are closed.